topbanner
Saturday November 25th, 2017 - 10:56:am
topbanner
Breaking News

ഇരുപതുകാരന്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തു

Jikku Joseph
ഇരുപതുകാരന്‍ ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തു

മുംബൈ: ലോക്കപ്പിനുള്ളില്‍ ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലാണ് ഇന്ന് സംഭവം ഉണ്ടായത്. തട്ടിപ്പുകേസില്‍ പോലീസ്  അറസ്റ്റു ചെയ്ത വിജയ് സെല്‍വി എന്ന ഇരുപതുകാരനാണ് ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

അയാളുടെ തന്നെ വസ്ത്രത്തിലാണ് ലോക്കപ്പിനുള്ളിലെ സീലിങ്ങില്‍ തൂങ്ങിയത്. ഉടന്‍ തന്നെ പോലീസുകാര്‍ വിജയ്യെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

English summary
20 year old accused commits suicide inside lock-up in mumbai
topbanner topbanner

More News from this section

Subscribe by Email