Thursday February 21st, 2019 - 3:38:pm
topbanner

കക്കൂസ് വൃത്തിയാക്കിയില്ല; 2 വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ പുറത്താക്കി

suji
കക്കൂസ് വൃത്തിയാക്കിയില്ല; 2 വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ പുറത്താക്കി

ദിയോറിയ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പോലുള്ള പദ്ധതികള്‍ നടത്തിവരികയാണ് സര്‍ക്കാര്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന തിരിച്ചറിവിലാണ് ഈ പദ്ധതികള്‍. എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് നേര്‍വിപരീതമുള്ള പ്രവര്‍ത്തനങ്ങളാണ് യുപി രാംപൂരിലെ കാര്‍ഖാനാസ് കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയം കാഴ്ചവെച്ചത്.

ഹോസ്റ്റലിലെ വാര്‍ഡന്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കക്കൂസ് വൃത്തിയാക്കാന്‍ തയ്യാറായില്ലെന്നതിന്റെ പേരിലാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഇവരെ പുറത്താക്കിയത്. കക്കൂസ് വൃത്തിയാക്കുന്നതിന് പുറമെ വാര്‍ഡന്റെ കുട്ടിയെ നോക്കുകയും, മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നതും പതിവായിരുന്നെന്ന് കുട്ടികള്‍ പറയുന്നു.

എന്നാല്‍ കുട്ടികളെ സ്‌കൂള്‍ പുറത്താക്കിയതോടെ സംഭവം വിവാദമായി. വാര്‍ഡനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ബേസി ശിക്ഷ അധികാരി അറിയിച്ചു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Viral News

Read more topics: students,up, clean toilets
English summary
2 students thrown out by school warden for refusing to clean toilets
topbanner

More News from this section

Subscribe by Email