Monday November 19th, 2018 - 5:13:pm
topbanner

നടന്‍ വിശാലിനെ പിന്തുണച്ച ആ രണ്ടുപേര്‍ എവിടെ ; ആര്‍ കെ നഗര്‍ പുകയുന്നു

suji
നടന്‍ വിശാലിനെ പിന്തുണച്ച ആ രണ്ടുപേര്‍ എവിടെ ; ആര്‍ കെ നഗര്‍ പുകയുന്നു

ചെന്നൈ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശാല്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശം കൊടുത്തത് മുതല്‍ വിവാദ ചൂടിലാണ് മണ്ഡലം.നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു.സൂക്ഷ്മ പരിശോധനയില്‍ ചില തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നാമനിര്‍ദ്ദേശ പത്രിക കള്ളിയത് .എന്നാല്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച രണ്ടു പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട് .

നാമ നിര്‍ദ്ദേശ പത്രികയില്‍ തന്നെ പിന്തുച്ചവരെ കാണാനില്ലെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നും വിശാല്‍ തന്നെയാണ് പറഞ്ഞത് .തനിക്ക് വേണ്ടി ഒപ്പിട്ടവരെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല .എഐഎഡിഎം കെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രമുഖ ചാനലിനോട് വിശാല്‍ പ്രതികരിച്ചു.

ദീപന്‍,കെ സുമതി എന്നിവരെയാണ് കാണാതായത് .ഇവരെ കുറിച്ച് ഒരു വിവരവുമില്ല.വീടുകളില്‍ ചാനല്‍ പ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയെങ്കിലും ബന്ധുക്കള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ചു.ജീവന്‍ അപകടത്തിലാണെന്നും തങ്ങളെ വെറുതെ വീടു..തങ്ങള്‍ക്കിനിയും ജീവിക്കണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത് .എന്നാല്‍ ആരില്‍ നിന്നാണ് ഭീഷണിയെന്ന് ഇവര്‍ പറയാന്‍ തയ്യാറായില്ല .

 

Read more topics: Persons Missing,vishal,rk nagar
English summary
2 Persons Missing Says Actor Vishal In new twist To rk nagar
topbanner

More News from this section

Subscribe by Email