Sunday November 18th, 2018 - 9:21:am
topbanner

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ച് നല്‍കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു

Jikku Joseph
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ച് നല്‍കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു

ജയ്പുര്‍: സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ച് നല്‍കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു. ദിവസവേതനക്കാരായ മാതാപിതാക്കള്‍ ഫോണ്‍ വാങ്ങിച്ചുനല്‍കാത്തതില്‍ പ്രതിഷേധിച്ച് രാജസ്ഥാനിലെ ബണ്ടി ജില്ലയിലെ പരാനാ ഗ്രാമത്തിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തത്. 70 അടി താഴ്ചയുള്ള കുഴിയില്‍ ചാടിയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.

മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മകന്‍ മാതാപിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സഹോദരനൊപ്പം വീട് വിട്ടിറങ്ങിയ മകന്‍ താന്‍ മരിക്കാന്‍ പോവുകയാണെന്ന് മാതാപിതാക്കളോടു പറയാന്‍ ആവശ്യപ്പെട്ട് സഹോദരനെ തിരിച്ചയച്ചു. തുടര്‍ന്ന് സമീപമുള്ള പാറക്കെട്ടിന് മുകളില്‍ നിന്നും സഹോദരന്‍ നോക്കി നില്‍ക്കെ താഴേക്ക് ചാടുകയായിരുന്നു.

സംഭവത്തില്‍ ഡാബി  പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മാതാപിതാക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ദാരിദ്രത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ മധ്യപ്രദേശിലെ അലിരാജ്പുറില്‍ നിന്നും രാജസ്ഥാനിലേക്കു കുടിയേറിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് 8,000 രൂപ വിലയുള്ള ഫോണ്‍ മകന് വാങ്ങി നല്‍കിയിരുന്നു. ഇതുമാറ്റി കൂടുതല്‍ വിലയുള്ള ഫോണ്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മകന്‍ വാക്കുതര്‍ക്കമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

Read more topics: boy, suicide, rajastan, smartphone, died
English summary
18 year old boy suicide in rajastan beacaues of smartphone
topbanner

More News from this section

Subscribe by Email