Monday September 24th, 2018 - 11:16:am
topbanner

കൗമാരക്കാരിയെ പീഡിപ്പിച്ച് രംഗം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൂട്ട മാനഭംഗത്തിനിരയാക്കി ; 17 കാരന്‍ അറസ്റ്റില്‍

suji
കൗമാരക്കാരിയെ പീഡിപ്പിച്ച് രംഗം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൂട്ട മാനഭംഗത്തിനിരയാക്കി ; 17 കാരന്‍ അറസ്റ്റില്‍

മുംബൈയില്‍ 16 കാരിയെ ബലാത്സംഗം ചെയ്ത് രംഗം വീഡിയോയില്‍ ചിത്രീകരിക്കുകയും അതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത സംഘത്തിലെ 17 കാരന്‍ അറസ്റ്റില്‍. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് 17 കാരന്‍ പിടിയിലായത്.

ഇയാള്‍ക്കെതിരെ മാനഭംഗം, ബ്ലാക്ക്‌മെയില്‍, പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്ന് പോലീസ് പറയുന്നു. സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചിലിലാണ് പോലീസ്. പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടെന്നാണ് പോലീസ് നിഗമനം.

മകളെ ചതിയില്‍പ്പെടുത്തി പ്രതികള്‍ ചൂഷണം ചെയ്യുന്നുവെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്. മകളുടെ രംഗമുള്ള ക്ലിപ്പ് കണ്ടതോടെയാണ് മകളെ ചൂഷണത്തിന് ഇരയാക്കുന്നതായി പിതാവ് മനസിലാക്കിയത്.പരിചയം നടിച്ചെത്തി ഒരു ദിവസം ടെറസിന് മുകളില്‍ കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി രംഗം ചിത്രീകരികരിക്കുകയായിരുന്നു. പിന്നീട് ഇതുപയോഗിച്ച് ചൂഷണം തുടര്‍ന്നു. എന്നാല്‍ ഈ വീഡിയോ മറ്റ് ചിലരിലേക്ക് എത്തിയതോടെ വേറെ യുവാക്കളും ചൂഷണത്തിനായി എത്തിയെന്നു പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പോലീസ് പറഞ്ഞു.

 

Read more topics: arrested, rape case
English summary
17 year arrested in rape case
topbanner

More News from this section

Subscribe by Email