Thursday September 20th, 2018 - 8:47:am
topbanner
Breaking News

16 കാരി ബലാത്സംഗത്തിന് ഇരയായതിനെതിരെ പരാതി നല്‍കാന്‍ പോകേണ്ടിവന്നത് 76 കിലോമീറ്റര്‍ !

suji
16 കാരി ബലാത്സംഗത്തിന് ഇരയായതിനെതിരെ പരാതി നല്‍കാന്‍ പോകേണ്ടിവന്നത് 76 കിലോമീറ്റര്‍ !

ഭോപ്പാല്‍ ; കൂട്ട ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരി തന്നെ നാലുപേര്‍ ചേര്‍ന്ന് ചേര്‍ന്ന് ഉപദ്രവിച്ചെന്ന പരാതി നല്‍കാന്‍ പോകേണ്ടി വന്നത് കിലോമീറ്ററുകള്‍ യാത്ര ചെയ്ത്. മധ്യപ്രദേശിലെ മൊറേനാ ജില്ലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ പരാതി നല്‍കാന്‍ 16 കാരിയ്ക്കും മാതാപിതാക്കള്‍ക്കും സഞ്ചരിക്കേണ്ടിവന്നത് 75 കിലോമീറ്ററാണ്. സംഭവത്തില്‍ നാലു പ്രതികളേയും പിറ്റേന്ന് വൈകീട്ട് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം വയലില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം നാലു പേരും രക്ഷപ്പെട്ടു. വേദനയോടെ തളര്‍ന്ന് വീട്ടിലെത്തിയ മകള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ മാതാപിതാക്കള്‍ മകളുമായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നാഗ്രാ പോലീസിന്റെ പരിധിയിലാണ് പെണ്‍കുട്ടിയുടെ വീട്. എങ്കിലും ഇവിടെ വനിതാ പോലീസ് ഓഫീസറുടേയോ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലേഡി ഡോക്ടറുടേയോ സേവനം ലഭ്യമല്ലായിരുന്നു. വനിതാ പോലീസ് ഓഫീസര്‍മാര്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം അനുസരിച്ച് പെണ്‍കുട്ടിയും മാതാപിതാക്കളും 75 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മൊറേനാ നഗരത്തിലെത്തുകയും കേസ് കൊടുക്കുകയുമായിരുന്നു. കേസില്‍ പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.

Read more topics: rape, bhopal
English summary
16 year raped by 4 in bhopal
topbanner

More News from this section

Subscribe by Email