Thursday June 4th, 2020 - 7:27:pm

ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരിയെ കൂട്ടബലാല്‍സം​ഗം ചെയ്തു ; ഒന്‍പതു പേര്‍ അറസ്റ്റില്‍

JB
ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരിയെ കൂട്ടബലാല്‍സം​ഗം ചെയ്തു ; ഒന്‍പതു പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായി.   ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വഴിയില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഈ മാസം 24നായിരുന്നു സംഭവം നടന്നത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെയാണ് യാത്ര തിരിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി.

English summary
16 old lady raped in lock down day
topbanner

More News from this section

Subscribe by Email