വീഡിയോ ഗെയിം കളിക്കാന്‍ അനുവദിക്കാതെ അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനെ തുടര്‍ന്ന് 14 കാരന് തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് കൗമാരക്കാരന് ആത്മഹത്യ ചെയ്തത്. വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്ന കുട്ടി കഴിഞ്ഞ ഒരു വര്‍ഷമായി സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് സ്ഥിരം ഗെയിം കളിക്കുമായിരുന്നു.മാനസിക സമ്മര്‍ദ്ദമാണ് മരണ കാരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയ അമ്മ കുട്ടിയുടെ കയ്യില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഫോണ്‍ വാങ്ങി വയ്ക്കുകയായിരുന്നു. അമ്മ മുംബൈയിലേക്ക് പോയതോടെ കുട്ടിയ്ക്ക് നിരാശയായി.ആരുമില്ലാത്ത സമയം നോക്കി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജോലിക്ക് പോയി തിരിച്ചെത്തിയ സഹോദരിയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.