Thursday September 20th, 2018 - 10:30:am
topbanner
Breaking News

മൊബൈലില്‍ നീലച്ചിത്രം കണ്ട 13കാരന്‍ അയല്‍വീട്ടിലെ മൂന്ന് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി

suji
മൊബൈലില്‍ നീലച്ചിത്രം കണ്ട 13കാരന്‍ അയല്‍വീട്ടിലെ മൂന്ന് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി

താനെ: അയല്‍വീട്ടിലെ മൂന്ന് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 13 വയസ്സുകാരന്‍ അറസ്റ്റിലായി. മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ട ശേഷമാണ് ആണ്‍കുട്ടി അക്രമം നടത്തിയതെന്ന് മഹാരാഷ്ട്ര താനെ പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന കുട്ടിയാണ് അക്രമത്തിന് ഇരയായത്. കുട്ടിയുടെ അമ്മ മാര്‍ക്കറ്റില്‍ പോയിരിക്കുകയായിരുന്നു.

കുട്ടിയോടൊപ്പം കളിക്കാനെന്ന വ്യാജേനയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയത്. പക്ഷെ ഇവിടെ വെച്ച് ലൈംഗിക അക്രമം നടത്തുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയതോടെയാണ് വീട്ടില്‍ തിരിച്ചെത്തിയ അമ്മ ആണ്‍കുട്ടിയുടെ ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടത്.

വാതില്‍ തുറന്നതോടെ പ്രശ്‌നം തിരിച്ചറിഞ്ഞ അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു അക്രമം.

 

Read more topics: 13 year old boy,rape,Thane
English summary
13 year-old boy held for raping 3 year old neighbour in Thane
topbanner

More News from this section

Subscribe by Email