Friday March 22nd, 2019 - 9:50:am
topbanner
topbanner

13 വയസ്സുള്ള തന്നെ പിതാവ് ബാലവിവാഹത്തിന് നിര്‍ബന്ധിക്കുന്നു ; പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കി

suji
13 വയസ്സുള്ള തന്നെ പിതാവ് ബാലവിവാഹത്തിന് നിര്‍ബന്ധിക്കുന്നു ; പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കി

13 വയസ്സുള്ള തനിക്ക് പഠിക്കണം. ഇപ്പോള്‍ വിവാഹം കഴിയ്ക്കാന്‍ പറ്റില്ല, ആവശ്യവുമായി പെണ്‍കുട്ടി സിറ്റേഷനിലെത്തി. ശനിയാഴ്ച വൈകീട്ട് സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. അച്ഛന്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്നും സഹായിക്കണമെന്നും ആറാം ക്ലാസുകാരി പറഞ്ഞു. ആറുമാസമായി വരനായി അന്വേഷമത്തിലാണ്. പഠിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ട് പിതാവ് കേള്‍ക്കുന്നില്ല, സഹായിക്കണമെന്ന് കുട്ടി പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

സ്‌കൂളില്‍ നിന്ന് രണ്ടര കിലോമീറ്ററോളം നടന്നാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പമാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. ശൈശവ വിവാഹം ക്രിമിനല്‍ കുറ്റമാണെന്നും വിവാഹം പ്രായപൂര്‍ത്തിയാകാതെ നടത്തരുതെന്നും പോലീസ് അച്ഛനെ പറഞ്ഞ് ബോധിപ്പിച്ചു. പിതാവില്‍ നിന്നും ഇക്കാര്യം എഴുതി വാങ്ങുകയും ചെയ്തു .

Viral News

Read more topics: 13 year girl , child marriage
English summary
13 year girl to police station to block her marriage
topbanner

More News from this section

Subscribe by Email