Friday September 21st, 2018 - 5:49:am
topbanner
Breaking News

കൂട്ട ബലാത്സംഗത്തിന് ഇരയായ 11 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

suji
കൂട്ട ബലാത്സംഗത്തിന് ഇരയായ 11 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

എട്ട് മാസക്കാലം ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനൊന്നുകാരി പ്രസവിച്ചു. കഴിഞ്ഞ ആഴ്ച സി സെക്ഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. പ്രസവിച്ച പെണ്‍കുഞ്ഞ് പക്ഷെ വൈകല്യങ്ങളോടെയാണ് ജനിച്ചിരിക്കുന്നത്. സ്‌പൈല ബിഫിഡ എന്ന വൈകല്യമാണ് കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഈ അവസ്ഥയുള്ള കുഞ്ഞുങ്ങളുടെ നട്ടെല്ല് വേണ്ടവിധത്തില്‍ വികസിക്കാതെ പോകും. കൂടാതെ ഈ കുഞ്ഞിന്റെ കാലുകള്‍ക്ക് ചലനശേഷിയുമില്ല. വൈകല്യം തലച്ചോറിനെയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. കുഞ്ഞ് ഇപ്പോഴും ഗുജറാത്ത് രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് പുരുഷന്‍മാര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചതിനൊടുവിലാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്.

വീട്ടുജോലിക്കായി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനങ്ങള്‍ അരങ്ങേറിയിരുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ 67കാരനായ നാന്‍ജി ജാവിയ, 60കാരന്‍ അരവിന്ദ് കുബാവത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി മനസ്സിലാക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത വിജാനന്ദ് അഹിര്‍ എന്നയാളും കുട്ടിയെ പീഡിപ്പിച്ചു.17 വയസ്സുകാരനാണ് മറ്റൊരു പ്രതി. ഇയാളും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പുറമെ 40കാരനായ വിപുല്‍ ചന്ദ്ര, 61കാരന്‍ ഗോവിന്ദ് സകറിയ എന്നിവരും പോലീസിന്റെ പിടിയിലായി. കുട്ടിയുടെ വയര്‍ വീര്‍ത്തുവരുന്നത് ശ്രദ്ധിച്ച അമ്മ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനം നടന്നത് വെളിപ്പെട്ടത്. ഈ സമയം കൊണ്ട് കുട്ടിയുടെ ഗര്‍ഭം എട്ടരമാസം കടന്നിരുന്നു.

 

Read more topics: girl, rape, baby
English summary
11year girl gives birth after alleged gang rape
topbanner

More News from this section

Subscribe by Email