Monday September 24th, 2018 - 5:07:pm
topbanner

നോട്ട് നിരോധനത്തിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി

Jikku Joseph
നോട്ട് നിരോധനത്തിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ അക്കൗണ്ടിലുള്ളതായി കണ്ടെത്തിയത് 1.43 കോടി രൂപ. 104 കോടിയുടെ നിക്ഷേപമാണ് ഡല്‍ഹിയിലെ ഒരു അക്കൗണ്ടില്‍ മാത്രം നിക്ഷേപിച്ചതായി കണ്ടെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയുമാണ്.

നേട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനാണ് മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ അക്കൗണ്ടില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടത്. അസാധുവാക്കിയ 1000, 500 നോട്ടുകളാണ് നിക്ഷേപിച്ചത്. ഇതില്‍ 101 കോടിയുടെ 1000 ത്തിന്റെ നോട്ടുകളാണ് നിക്ഷേപിച്ചിരിക്കുന്നത്. 18.98 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ കുമാറിന്റെ അക്കൗണ്ടിലും കണ്ടെത്തി. 15 മുതല്‍ 17 കോടി രൂപ വീതം പല ദിവസങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു.

English summary
104 crores added in account of bsp party
topbanner

More News from this section

Subscribe by Email