Thursday September 20th, 2018 - 8:18:am
topbanner
Breaking News

യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരി മരിച്ചു ; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്

suji
യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരി മരിച്ചു ; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്ക്

ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. അനന്തപുരില്‍ ജൂനിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന എക്‌സിബിഷനിടെയാണ് അപകടം. അമൃത എന്ന കുട്ടിയാണ് മിച്ചത്. വേനലവധിയായതിനാല്‍ എക്‌സിബിഷന് വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് അപകടം.

യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളില്‍ ഒന്ന് തകര്‍ന്നാണ് അപകടമുണ്ടായത്. ട്രോളി കാറിന്റെ ബോള്‍ട്ട് ഊരിപ്പോയതാണ് അപകടത്തിന് കാരണം. കറങ്ങികൊണ്ടിരുന്ന യന്ത്ര ഊഞ്ഞാലില്‍ നിന്ന് ആളുകള്‍ ഉള്‍പ്പെടെ ട്രോളി കാര്‍ ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ട്രോളി കാറിന്റെ ബോള്‍ട്ട് ഇളകി കിടക്കുന്നതായി ഓപ്പറേറ്ററോട് പറഞ്ഞെങ്കിലും മദ്യലഹരിയിലായിരുന്ന ഇയാള്‍ നടപടിയെടുത്തില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് .

 

Read more topics: killed,Injured,giant wheel crash
English summary
10 year old killed 6 injured in giant wheel crash
topbanner

More News from this section

Subscribe by Email