Wednesday November 14th, 2018 - 11:16:pm
topbanner

പീഡനത്തിനിരയായ പത്ത് വയസുകാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു

Anju N C
പീഡനത്തിനിരയായ പത്ത് വയസുകാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു

ചണ്ഡിഗഡ്: സുപ്രീം കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച പത്ത് വയസുകാരി പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബന്ധുവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ശക്തമായ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.

ഗര്‍ഭം 30 ആഴ്ച പിന്നിട്ടതിനാല്‍ കോടതി ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പെല്‍വിക് എല്ലുകള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്താത്തതിനാലും കുട്ടിയെ പ്രസവിക്കാനുള്ള ശേഷിയില്ലാത്തതിനാലും സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് 2.1 ഗ്രാം ഭാരമുണ്ട്.

കുഞ്ഞിനെ ശിശുക്ഷേമ കമ്മിറ്റിക്ക് കൈമാറാനും അവിടെ നിന്നും ദത്ത് നല്‍കാനുമാണ് തീരുമാനം.

English summary
10 year old chandigarh rape victim delivers girl child
topbanner

More News from this section

Subscribe by Email