Wednesday November 14th, 2018 - 2:32:pm
topbanner

ഒരു വയസ്സുകാരിയെ അയല്‍ക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി

suji
 ഒരു വയസ്സുകാരിയെ അയല്‍ക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി

ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ നിന്നാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം അമ്മ വീട്ടിലെ ജോലികള്‍ ചെയ്യുന്നതിനിടെയാണ് വീടിന് പുറത്തിരിക്കുകയായിരുന്ന കുഞ്ഞ് പീഡനത്തിന് ഇരയായത്.

അയല്‍ക്കാരനായ പ്രതി അസ്ലമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞിനെ തന്റെ മുറിയിലേക്ക് എത്തിച്ച ശേഷമായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി. ഇരയായ കുഞ്ഞിന്റെ അമ്മയാണ് വിവരം പോലീസിനെ അറിയിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തില്‍ അസ്ലമിനെ പിടികൂടിയിട്ടുണ്ട്. പെണ്‍കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Read more topics: raped, one year child, delhi
English summary
1 year old raped by neighbour in delhi
topbanner

More News from this section

Subscribe by Email