Monday July 22nd, 2019 - 2:51:am
topbanner
topbanner

പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ആശ പരേഖ് സമീപിച്ചിരുന്നുവെന്ന് നിതിന്‍ഗഡ്കരി

NewsDesk
പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ആശ പരേഖ്  സമീപിച്ചിരുന്നുവെന്ന്  നിതിന്‍ഗഡ്കരി

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നതിനായി പ്രമുഖ ബോളിവുഡ് നടി ആശ പരേഖ് തന്നെ കാണാന്‍ എത്തിയിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി. മഹാരാഷ്ട്രയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി തന്റെ പേര് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷയുമായാണ് അവര്‍ തന്നെ കാണാന്‍ വന്നതെന്ന് ഗഡ്കരി പറഞ്ഞു.

തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ 12ആം നിലയിലേക്ക് കോണിപ്പടി കയറി അവരെത്തി. തീര്‍ത്തും അപഹാസ്യമായാണ് തനിക്കത് അനുഭവപ്പെട്ടതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് പത്മശ്രീ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് താന്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയാണെന്ന് അവര്‍ പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 1992ലാണ് ആശ പരേഖിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

 

English summary
 Asha Parekh came to me for recommentaion by  Nitin Gadkari
topbanner

More News from this section

Subscribe by Email