Tuesday November 13th, 2018 - 2:07:am
topbanner

ധോണി സ്ഥിരമായി പാല്‍ കുടിച്ചത് വെറുതെയല്ല; കാരണങ്ങള്‍ ഇവയാണ്

suji
 ധോണി സ്ഥിരമായി പാല്‍ കുടിച്ചത് വെറുതെയല്ല; കാരണങ്ങള്‍ ഇവയാണ്

ഇന്ത്യയിലെ ഭവനങ്ങളില്‍ പശുവിന്‍ പാല്‍ ഒരു സ്ഥിരം വിഭവമാണ്. എന്നാല്‍ ചായയും കാപ്പിയും ഉണ്ടാക്കുന്നതല്ലാതെ പാല്‍ ആരോഗ്യത്തിനായി കുടിക്കുന്നത് കുറവാണ്. ആരോഗ്യപരമായ ഡയറ്റില്‍ പശുവിന്‍ പാല്‍ സുപ്രധാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

ശരീരത്തിന് നല്ല അളവില്‍ പ്രോട്ടീന്‍ നല്‍കാന്‍ പാലിന് സാധിക്കും, പ്രത്യേകിച്ച് വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് ഇതാണ് മികച്ച വഴി. കാല്‍സ്യത്തിന്റെ കാര്യത്തില്‍ പാലും, പാലുല്‍പ്പന്നങ്ങളും നല്ല ശ്രോതസ്സാണ്. വളരുന്ന കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും ഇത് ഗുണകരമാണ്. ഗര്‍ഭിണികള്‍ പാല്‍ കുടിക്കുന്നത് നല്ലത് തന്നെ.

കൊഴുപ്പ്, കലോറി, കൊളസ്‌ട്രോള്‍ എന്നിവ എരുമ പാലിലും കുറവാണെന്നതും പശുവിന്‍ പാലിന്റെ മേന്മയാണ്. ന്യൂട്രീഷ്യന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. പാലില്‍ നിന്നും എടുക്കുന്ന നെയ്യ് 1 ടീസ്പൂണ്‍ ദിവസവും കഴിച്ചാല്‍ ആരോഗ്യകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മക്കള്‍ പാല്‍ കുടിച്ചില്ലെങ്കില്‍ അമ്മമാര്‍ വിഷമിക്കേണ്ടതില്ല, പകരം ചീസ് നല്‍കാന്‍ ശ്രമിക്കാം. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്കും പല്ലുകളുടെ ബലത്തിനും വികാസത്തിനും സഹായിക്കും.

 

Read more topics: cows milk, every day,health
English summary
you should have a glass of cows milk every day
topbanner

More News from this section

Subscribe by Email