Sunday February 17th, 2019 - 2:08:pm
topbanner

ഉയരം സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ ഇതാണ് മാര്‍ഗ്ഗം

suji
ഉയരം സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ ഇതാണ് മാര്‍ഗ്ഗം

ഉയരം പലപ്പോഴും ജനിതകമായ കാര്യങ്ങളാണ് നിശ്ചയിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇതോടൊപ്പം ക്രമീകൃതമായ ഡയറ്റും, വ്യായാമവും ഉയരത്തെ സ്വാധീനിക്കുന്നുണ്ട്. ഉയരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായാമം കൃത്യമായി ശീലിക്കുന്നതോടൊപ്പം, ശരിയായ നടപ്പുരീതിയും, പ്രതിരോധ ശേഷി വര്‍ദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

യോഗ തെരഞ്ഞെടുക്കുന്നത് നല്ലൊരു തീരുമാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഏതാനും യോഗ അഭ്യാസങ്ങള്‍ വളര്‍ച്ചയെ സ്വാധീനിക്കുന്നതാണ്. വളര്‍ച്ചയെ സ്വാധീനിക്കുന്ന ഹോര്‍മോണുകളെ ത്വരിതപ്പെടുത്താനും, ശക്തമായ മസിലുകള്‍ നിര്‍മ്മിക്കാനും യോഗ സഹായിക്കും.

കായികമായി ആക്ടീവായി ഇരിക്കേണ്ടതും സുപ്രധാനമാണ്. എയ്‌റോബിക്‌സ്, ടെന്നീസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, നീന്തല്‍ തുടങ്ങി ഏതെങ്കിലും ഒരു കായികമേഖല തെരഞ്ഞെടുക്കാം. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഇത് ഗുണകരമാണ്.

കുട്ടികളും, കൗമാരക്കാരും ചുരുങ്ങിയത് 10 മണിക്കൂര്‍ ഉറങ്ങണം. ഈ സമയത്താണ് ശരീരം വളരുകയും, കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചെയ്യുന്നത്. ജങ്ക് ഫുഡ് പൂര്‍ണ്ണമായി ഒഴിവാക്കി ധാതുക്കളും, വൈറ്റമിനും, പോഷകങ്ങളും നിറഞ്ഞ ഡയറ്റിലേക്ക് മാറുക. വൈറ്റമിന്‍ ഡി ഹോര്‍മോണ്‍ വളര്‍ച്ചയ്ക്കും, എല്ലുകളുടെ വികാസനത്തിനും വഴിയൊരുക്കും. ഇതിന് പുറമെ സിങ്ക്, കാല്‍ഷ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയും ഉയരത്തെ സ്വാധീനിക്കുന്നു.

 

Viral News

Read more topics: increase ,height
English summary
you can increase your height naturally
topbanner

More News from this section

Subscribe by Email