Saturday March 23rd, 2019 - 2:32:pm
topbanner
topbanner

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ, ക്യാന്‍സര്‍ സാധ്യത കൂടുതല്‍

suji
 രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ, ക്യാന്‍സര്‍ സാധ്യത കൂടുതല്‍

ജോലി ചെയ്യുന്നത് രാത്രി ഷിഫ്റ്റിലാണോ, എങ്കില്‍ ഈ പഠനം നിങ്ങളെ ആശങ്കപ്പെടുത്തും. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ അമിതവണ്ണവും, പ്രമേഹവും വര്‍ദ്ധിക്കുമെന്നും ഇത് ഹൃദ്രോഗത്തിലേക്കും, സ്‌ട്രോക്കിനും, ക്യാന്‍സറിനും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്ക് അവയുടേതായ ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുവെന്നും ഷിഫ്റ്റ് ജോലി ഇവയെ ബാധിക്കുന്നതായും കണ്ടെത്തിയത്. കിഡ്‌നി രോഗത്തിന് രാത്രി ജോലിയുമായി ഏറെ ബന്ധമുണ്ടെന്നും പഠനം സ്ഥിരീകരിച്ചു.

കിഡ്‌നി രോഗങ്ങള്‍ക്ക് പുറമെ സ്തന, ചര്‍മ്മ, പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനും സാധ്യത ഏറെയാണ്. കോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാകാം പിന്നീട് ക്യാന്‍സറിലേക്ക് എത്തുന്നതെന്നാണ് കരുതുന്നത്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരുടെ ശരീരത്തിന് നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നത്.

 

English summary
working night shifts increases your heart disease and cancer risk
topbanner

More News from this section

Subscribe by Email