Monday November 19th, 2018 - 2:16:am
topbanner

മൂത്രം കുടിക്കാന്‍ ധൈര്യമുണ്ടോ; ഭാരം കുറയുമത്രേ

suji
മൂത്രം കുടിക്കാന്‍ ധൈര്യമുണ്ടോ; ഭാരം കുറയുമത്രേ

ആരോഗ്യം നിലനിര്‍ത്താനും, ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പല പരീക്ഷണങ്ങളും സ്വയം നടത്തും. എന്നാല്‍ ഇതിന്റെ ഭാഗമായി സ്വന്തം മൂത്രം ഉപയോഗിക്കുന്നതാണ് ഈയടുത്തായി പ്രചരിക്കുന്ന ഒരു ട്രെന്‍ഡ്. ദിവസേന സ്വന്തം മൂത്രം പാനീയമാക്കി 13 കിലോ ഭാരം കുറച്ചതായി യുഎസ് മീറ്റിയോറോളജിസ്റ്റ് വ്യക്തമാക്കിയതാണ് ഈ രീതിയെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്.

ഈ രീതി പരീക്ഷിച്ച പലര്‍ക്കും ഭാരം കുറയ്ക്കാന്‍ സാധിച്ചെന്നതാണ് മൂത്ര ചികിത്സയുടെ പ്രാധാന്യം. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി മാറ്റിയെന്നും ചിലര്‍ അവകാശപ്പെടുന്നു. ഏറെക്കാലമായി പ്രചാരത്തിലുള്ള രീതി പ്രായാധിക്യത്തെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഭാരം കുറയ്ക്കാന്‍ മൂത്ര ചികിത്സ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഇതിന്റെ ഗുണം അറിഞ്ഞവര്‍ പറയുന്നത്. പക്ഷെ സ്വന്തം മൂത്രം കുടിക്കാന്‍ എല്ലാവര്‍ക്കും ധൈര്യം കാണില്ല.

ശരീരം പുറംതള്ളുന്ന മൂത്രത്തില്‍ 95 ശതമാനം വെള്ളവും, 2.5 ശതമാനം യൂറിയ, ബാക്കി 2.5 ശതമാനത്തില്‍ ഹോര്‍മോണുകളുടെ മിശ്രണവും, എന്‍സൈമുകള്‍, ഉപ്പുകള്‍, ധാതുക്കള്‍ എന്നിവയാണ്. അചുകൊണ്ട് തന്നെ മാലിന്യമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. മൂത്രം കുടിക്കുമ്പോള്‍ ഇത് ദഹനപ്രക്രിയയിലേക്ക് കടന്നുചെന്ന് ആവശ്യമുള്ളവ ശരീരം ആഗിരണം ചെയ്യുകയും ബാക്കി പുറംതള്ളുകയുമാണ്.

 

Read more topics: lost weight , drinking urine
English summary
woman claims she lost weight by drinking urine
topbanner

More News from this section

Subscribe by Email