Tuesday August 14th, 2018 - 1:58:pm
topbanner
Breaking News

പ്രഭാതഭക്ഷണവും, ഭാരം കുറയലും; കൃത്യസമയത്ത് കഴിക്കണമെന്ന് പറയാന്‍ കാരണം ഇതാണ്

suji
പ്രഭാതഭക്ഷണവും, ഭാരം കുറയലും; കൃത്യസമയത്ത് കഴിക്കണമെന്ന് പറയാന്‍ കാരണം ഇതാണ്

രാവിലത്തെ ഭക്ഷണം കഴിക്കാന്‍ പലപ്പോഴും സമയം കിട്ടിയില്ലെന്ന് പറയുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നുമാത്രമല്ല വണ്ണം കൂടാന്‍ ഇടയാക്കുകയും ചെയ്യും.

ഭാരം വര്‍ദ്ധിക്കാന്‍ വഴിയൊരുക്കുന്നതോടൊപ്പം ജീവിതശൈലി രോഗങ്ങളായ അമിതവണ്ണം, ടൈപ്പ് 2 ഡയബറ്റീസ്, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കും കാരണമാകും. രാവിലെ 9.30ക്ക് മുന്‍പ് പ്രഭാതഭക്ഷണം കഴിച്ചാല്‍ ഇന്‍സുലിന്‍ പ്രതികരണം വര്‍ദ്ധിച്ച് മെറ്റബോളിസം മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

രാവിലെ ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനാണ് തലച്ചോറിന് ലഭിക്കുന്ന സന്ദേശം. ഇതാണ് ഭാരം കൂടാന്‍ കാരണം. ആരോഗ്യപ്രദമായ ഒരു പ്രഭാതഭക്ഷണം പിന്നീടുള്ള വലിച്ചുവാരി കഴിക്കല്‍ ഒഴിവാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഉറക്കം ഉണര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

 

Read more topics: weight loss, breakfast
English summary
weight loss is linked to breakfast this is why you must have it on time
topbanner

More News from this section

Subscribe by Email