Saturday September 21st, 2019 - 11:15:pm
topbanner
Breaking News
jeevanam

പ്രസവത്തിന് ശേഷം വയര്‍ വേഗത്തില്‍ കുറയ്ക്കാന്‍ ഈ വഴികള്‍

suji
പ്രസവത്തിന് ശേഷം വയര്‍ വേഗത്തില്‍ കുറയ്ക്കാന്‍ ഈ വഴികള്‍

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. 18 കിലോ വരെ ഭാരം കൂടുന്നതോടൊപ്പം അമ്മയായി മാറിയതിന്റെ സമ്മര്‍ദം കൂടിയേറുമ്പോള്‍ ഭാരം വീണ്ടും കൂടും. ഇത് കൃത്യമായി കുറയ്ക്കാതെ ഇതേ വണ്ണവുമായി ഭാവി ജീവിതത്തില്‍ ഈ ഭാരവുമായി മുന്നോട്ട് പോകുന്നതാണ് പലരുടെയും അവസ്ഥ.

വ്യായാമവും, ആരോഗ്യകരമായ ഡയറ്റും ചേര്‍ത്ത് അമ്മമാര്‍ക്ക് ഭാരം കുറയ്ക്കാം. മുലയൂട്ടലാണ് ഇതില്‍ പ്രധാനമായ കാര്യം. പാലൂട്ടുമ്പോള്‍ 500 കലോറി വരെ എരിയും. ദിവസത്തില്‍ 1800 മുതല്‍ 2200 കലോറി വരെ ഭക്ഷണം കഴിക്കണം. ഇത് ചെറിയ ഭക്ഷണമായി കഴിച്ചാണ് അകത്ത് എത്തേണ്ടത്. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കണം.

വേഗതയിലുള്ള നടപ്പാണ് വ്യായാമമായി ശീലിക്കേണ്ടത്. കുട്ടിയെ എടുത്ത് ചെറിയ നൃത്തച്ചുവടുകളുമാകാം. ചെറിയ തോതിലുള്ള ക്രഞ്ചസ് വയറിലെ പേശികള്‍ക്ക് മുറുക്കം നല്‍കും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളവും കുടിക്കണം. മുലയൂട്ടുന്നതിനാല്‍ കഫീന്‍ അമിതമായി കുടിക്കരുത്.

 

Viral News

Read more topics: weight loss , delivering
English summary
weight loss after delivering a baby
topbanner

More News from this section

Subscribe by Email