Monday October 22nd, 2018 - 8:05:pm
topbanner
Breaking News

ചെറുപ്പം നിലനിര്‍ത്താം, ആയുസ്സ് കൂട്ടാം

suji
 ചെറുപ്പം നിലനിര്‍ത്താം, ആയുസ്സ് കൂട്ടാം

പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍ ചെറുപ്പം നിലനിര്‍ത്താനും കുറച്ച് കാലം അധികം ജീവിക്കാനും ആഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. ജീവിതരീതികളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ ഇത് അനായാസം നടപ്പാക്കാം. ആന്റി-ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കാനും, മധുരം ഒഴിവാക്കാനും, വൈറ്റമിന്‍ സി കൂടുതല്‍ അകത്തെത്തിക്കാനും സാധിച്ചാല്‍ ഇത് സഫലമാകും.

നിങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് പുറത്തുകാണുക. അതിനാല്‍ വൃത്തിയായ ഭക്ഷണരീതി സുപ്രധാനമാണ്. ചിന്തകള്‍ പോസിറ്റീവ് ആകുകയാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തേത് ഏറെ പ്രധാനമാണ്, നല്ല ഉറക്കം. ഈ മൂന്ന് കാര്യങ്ങളാണ് ഒരു മനുഷ്യന്റെ ചെറുപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെന്ന് ന്യൂട്രീഷ്യന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണത്തില്‍ നാച്വറല്‍ വിഭവങ്ങള്‍ കൂട്ടുകയും പ്രൊസസ് ചെയ്തവ കുറയ്ക്കാനും സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. തിരക്കേറിയ ജോലികള്‍ക്കിടെ ഭക്ഷണം കഴിക്കാന്‍ സമയമില്ലെന്ന് പറയുന്ന യുവതലമുറ പുറമെ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നതാണ് പ്രധാന പ്രശ്‌നം. ചായയും കാപ്പിയും ഒഴിവാക്കി പഴങ്ങളും, പച്ചക്കറികളും, കരിക്കിന്‍ വെള്ളവുമൊക്കെ കഴിക്കുന്നത് ഗുണകരമാണ്.

മദ്യപാനവും പുകവലിയും മാത്രമല്ല ചായയും കാപ്പിയും വരെ യുവത്വത്തെ ബാധിക്കുന്നതായി വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

Read more topics: age slowly, longer life
English summary
want to age slowly and live a longer life
topbanner

More News from this section

Subscribe by Email