Saturday September 22nd, 2018 - 11:21:am
topbanner

ക്യാന്‍സറില്‍ നിന്നും രക്ഷപ്പെടാന്‍ വെയില്‍ കൊള്ളാം

suji
 ക്യാന്‍സറില്‍ നിന്നും രക്ഷപ്പെടാന്‍ വെയില്‍ കൊള്ളാം

രക്തത്തില്‍ ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ ഡി എത്തിയാല്‍ ചില തരത്തിലുള്ള ക്യാന്‍സറുകളെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്ന് പഠനം. വിവിധ ക്യാന്‍സറുകളില്‍ നിന്നും രക്ഷനേടാന്‍ വൈറ്റമിന്‍ ഡി സഹായിക്കുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞതായി ബിഎംജെ മെഡിക്കല്‍ ജേണല്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇനി ഈ വൈറ്റമിന്‍ ഡി തിരഞ്ഞ് അധികം വട്ടംചുറ്റേണ്ട കാര്യമില്ല. സൂര്യവെളിച്ചമാണ് ത്വക്കില്‍ പ്രവര്‍ത്തിച്ച് വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കുന്നത്. ഇതുവഴി എല്ലുകളുടെയും, പല്ലിന്റെയും, മസിലുകളും ആരോഗ്യത്തോടെ നിലനില്‍ക്കുന്നു. എല്ലുകള്‍ക്ക് വൈറ്റമിന്‍ ഡിയുടെ പ്രയോജനം നേരത്തെ അറിവുള്ളതാണെങ്കിലും ക്യാന്‍സറിനെ പ്രതിരോധിക്കുമെന്നത് പുതിയ അറിവാണ്.

പുരുഷന്‍മാരിലെ ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത 50% കുറയ്ക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കും. വൈറ്റമിന്‍ ഡി കൂടിയാല്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി പഠനത്തില്‍ കണ്ടെത്തിയിട്ടുമില്ല.

 

Read more topics: vitamin d,cancer
English summary
vitamin d may protect you from certain types of cancers
topbanner

More News from this section

Subscribe by Email