Tuesday November 20th, 2018 - 9:38:pm
topbanner

വൈറ്റമിന്‍ D യുടെ അളവ് കൂടുതലാണെങ്കില്‍ കാന്‍സറിന്റെ സാധ്യത കുറയുമെന്ന് പഠനങ്ങള്‍

NewsDesk
വൈറ്റമിന്‍ D യുടെ അളവ് കൂടുതലാണെങ്കില്‍ കാന്‍സറിന്റെ സാധ്യത കുറയുമെന്ന് പഠനങ്ങള്‍

ശരീരത്തിലെ വൈറ്റമിന്റെ അളവ് കൂടുതലാണെങ്കില്‍ കാന്‍സര്‍ വരുന്നതിനും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുള്ള സാധ്യത ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സാന്റിയാഗോ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്. ഉയര്‍ന്ന അളവിലുള്ള വൈറ്റമിന്‍ D, പ്രധാനമായും സീറം 25-ഹൈഡ്രോക്‌സി വൈറ്റമിന്‍ D കാന്‍സറിനെ തടയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.

പഠനത്തിന് നേതൃത്ത്വം നല്‍കിയ എഡ്‌റിക്ക് ഗാര്‍ലാന്‍ഡ് പറയുന്നു. രക്തത്തിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ D യുടെ അളവിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിക്കുന്നത്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. മറ്റ് സപ്പ്‌ളിമെന്ററി ടാബ്ലറ്റുകള്‍ വഴിയുമാണ് വൈറ്റമിന്‍ D ശരീരത്തില്‍ ലഭ്യമാകുന്നത്.

കാന്‍സറിനെ നേരത്തെ തിരിച്ചറിയുകയും ചികിത്സ തുടങ്ങുകയും ചെയ്യുന്നതാണ് രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനുള്ള ഏകമാര്‍ഗം. രോഗസാധ്യതയുള്ളവര്‍ നേരത്തെ തന്നെ വൈറ്റമിന്‍ D യുടെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടതാണ്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാന്‍സറിനെ തടാനുള്ള മാര്‍ഗമായി വൈറ്റമിന്‍ D യെ കാണാവുന്നതാണ് എഡ്‌റിക്ക് ഗാര്‍ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു.  പഠനത്തിന്റെ പൂര്‍ണവിവരങ്ങള്‍ പ്ലോസ് വണ്‍ ന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ നല്‍കിയിട്ടുണ്ട്.

ജയലക്ഷ്മിയുടെ വിദ്യാഭ്യാസം ബിരുദം മാറി പ്ലസ് ടു ആയി; പത്രിക തള്ളിയേക്കുമെന്ന് ആശങ്ക

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ മുങ്ങി; വേദിയില്‍ വധുവിന്റെ അനുജത്തിക്ക് കല്യാണം

Read more topics: vitamin D, cancer
English summary
Higher the vitamin D levels, lower the cancer risk
topbanner

More News from this section

Subscribe by Email