Wednesday September 26th, 2018 - 10:32:am
topbanner

അന്ധതയെ ചികിത്സിക്കാന്‍ വയാഗ്രയ്ക്ക് ശക്തിയെന്ന് ഗവേഷകര്‍

suji
 അന്ധതയെ ചികിത്സിക്കാന്‍ വയാഗ്രയ്ക്ക് ശക്തിയെന്ന് ഗവേഷകര്‍

കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നും. പക്ഷെ വയാഗ്ര ഉപയോഗിച്ചാല്‍ അന്ധതയെ ചികിത്സിക്കാന്‍ കഴിയുമെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. അന്ധതയിലേക്ക് വീണുപോയ രോഗികള്‍ക്ക് കൂടുതല്‍ ദുരിതത്തിലേക്ക് പോകുന്നത് തടയാന്‍ വയാഗ്രയ്ക്ക് സാധിക്കുന്നതായാണ് കണ്ടെത്തല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ന്യൂയോര്‍ക്ക് കൊളംബിയ യൂണിവേഴ്‌സിറ്റി രണ്ട് വര്‍ഷത്തോളമായി നടത്തിവരുന്ന പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് വയാഗ്ര ഉപയോഗിച്ച് എഎംഡി എന്ന് വിളിക്കപ്പെടുന്ന പ്രായവുമായി ബന്ധപ്പെട്ട കണ്ണിലെ മാക്കുലയുടെ ക്ഷയിക്കല്‍ തടയാന്‍ സഹായിക്കും.

ഏതെങ്കിലും തരത്തില്‍ കാഴ്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകളുടെ എണ്ണം ഏറിവരികയാണ്. സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍ ഉപയോഗം വര്‍ദ്ധിച്ചതും ഇതില്‍ ഒരു കാരണമാണ്. കണ്ണിന് പിന്നിലുള്ള പ്രദേശത്തേക്ക് വരുന്ന രക്തധമനികള്‍ ചോര്‍ന്ന് കാഴ്ചകള്‍ കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ് എഎംഡി. വയാഗ്ര രക്തമൊഴുക്ക് മെച്ചപ്പെടുത്തുന്നതായാണ് പരീക്ഷണങ്ങള്‍ പറയുന്നത്.

 

Read more topics: viagra, blindness,cure
English summary
viagra could be a new miracle cure for blindness
topbanner

More News from this section

Subscribe by Email