Friday May 25th, 2018 - 6:55:am
topbanner

വേനൽ ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി ഉഷാർ!

NewsDesk
വേനൽ ചൂടിനെ തണുപ്പിക്കാൻ ശീതളപാനീയ വിപണി ഉഷാർ!

നതാഷ

ആലപ്പുഴ: തണ്ണിമത്തൻ മിക്സഡ് ജ്യൂസ്, കത്തിരി ജ്യൂസ്, നന്നാറി സർബത്ത്, ഹമാം ഷേക്ക്... തുടങ്ങി കത്തുന്ന വേനലിനെ വിവിധയിനം പഴച്ചാറുകൾ കൊണ്ടു തണുപ്പിക്കുകയാണ് ശീതളപാനീയ വിപണി. ബഹുനിലക്കടകൾ മുതൽ വഴിയരികിലൊരുക്കിയ ബെഞ്ചിൽ വരെ ജ്യൂസ് കച്ചവടം പൊടിപൊടിക്കുന്നു. ഇഞ്ചിയും കാന്താരിയും കറിവേപ്പിലയും നാരങ്ങയും മല്ലിയിലയും ഉപ്പും ചേർത്തിളക്കിയ സംഭാരത്തിനോളം വരില്ല, മറ്റേതൊരു വേനൽപാനീയമെന്ന്

പറയുന്നവരും ഏറെയാണ്. വഴിവക്കിലെ സംഭാരകടകളിലെ തിരക്ക് ഇത് ശരിവയ്ക്കുന്നു.
ബേക്കറികളിലും കൂൾബാറുകളിലും മുന്തിരി, പൈനാപ്പിൾ, മുസമ്പി, ആപ്പിൾ തുടങ്ങിയ ജ്യൂസുകൾക്ക് പുറമെ ഷാർജ, ബട്ടർ, ബദാം, പിസ്ത , ഷമാം തുടങ്ങിയവയുടെ കച്ചവടം ഉഷാറായി നടക്കുന്നു. ഗ്ളാസൊന്നിന് പത്തു രൂപ മുതൽ 90 രൂപവരെ വിലയുള്ള വിവിധയിനം ജ്യൂസുകളാണ് ശീതളപാനീയ വിപണിയിലുള്ളത്. ആപ്പിളിന്റെയും മാങ്ങയുടേയും ഫ്ളേവറുകളുള്ള കമ്പനി ഡ്രിങ്കുകൾക്കും ആവശ്യക്കാരേറെ.

എന്തുകുടിച്ചാലാണ് ഈ ദാഹമൊന്നു ശമിക്കുകയെന്ന് അന്വേഷിക്കുകയാണ് ആളുകൾ. ഇത് മുതലെടുത്ത് പാനീയങ്ങൾക്ക് തോന്നിയ വില ഈടാക്കുകയാണ് കച്ചവടക്കാർ. നഗരത്തിൽ 20 രൂപയ്ക്ക് ലഭിക്കുന്ന ഒരു ഗ്ളാസ് കാരറ്റ് ജ്യൂസ്, അൽപ്പം കൂടി വലിയ ബേക്കറിയിൽ 40 രൂപയ്ക്കും ഹോട്ടലുകളിൽ 60 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഒരേ സാധനത്തിന് 20-50 രൂപ വരെ വില വ്യത്യാസമാണു പലയിടങ്ങളിലും. വിലയ നിയന്ത്രിക്കാനും പാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ അധികൃതർ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.

തണ്ണിമത്തൻ റോക്ക്സ്
പതിവുപോലെ തണ്ണിമത്തത്താമ് വേനലിലെ താരം. കടംപച്ച നിറമുള്ള മധുരമേറെയുള്ള കിരൺ തണ്ണിമത്തൻ മൂന്നുകിലോ 50 രൂപയ്ക്ക് വിൽക്കുമ്പോൾ വലിയ തണ്ണിമത്തന് കിലോയ്ക്ക് 20 രൂപയാണ് ഈടാക്കുന്നത്. സാധാ തണ്ണിമത്തൻ ജ്യൂസിന് ഗ്ളാസൊന്നിന് 10-15 രൂപയാണ് വില. തണ്ണിമത്തൻ ചെറുതായി അരിഞ്ഞ് പൈനാപ്പിളും പഞ്ചസാരയും ചേർത്ത് മുകളിൽ കശകശ വിതറിയ തണുപ്പിച്ച ജ്യൂസിന് ആവശ്യക്കാരേറെയാണ്. ഒരു കവിൾ കുടിക്കുമ്പോഴേക്കും ഉള്ളം തണുക്കും. ഗ്ളാസൊന്നിന് 10-25 രൂപയാണ് വില. തണ്ണിമത്തൻ മുറിച്ചും വിൽക്കുന്നുണ്ട്. ഒരു കഷണത്തിന് അഞ്ചു രൂപയാണ് വില. തണ്ണിമത്തൻ മുഴുവനായി വാങ്ങി വീട്ടിൽ കൊണ്ടുപോകുന്നവരും ഏറെയാണ്.summer, soft drinks, kerala,

 പന നൊങ്കിനും പ്രിയം
ദേശീയപാതയോരത്ത് പനനൊങ്കും നൊങ്ക് സർബത്തും വിൽപ്പനയ്ക്കുണ്ട്. മുന്തിരിയും പേരയ്ക്കയും അണ്ടിപ്പരിപ്പും ആപ്പിളും ചേർന്ന നൊങ്ക് സർബത്തിന് ഗ്ളാസൊന്നിന് 30 രൂപയാണ് വില.summer, soft drinks, kerala,

കുലുക്കി സർബത്ത് ഹീറോയിൻ
തണ്ണിമത്തൻ കഴിഞ്ഞാൽ ഡിമാന്റുള്ളത് 'കോഴിക്കോടൻ' കുലുക്കി സർബത്തിനാണ്. തുച്ഛമായ വിലയും ഹൃദ്യമായ സ്വാദുമാണ് കുലുക്കി സർബത്തിന്റെ പ്രത്യേകത. നാരങ്ങ, പുതിനയില, പൈനാപ്പിൾ കഷ്ണം, ഓറഞ്ച് അല്ലികൾ, കശകശ, പച്ചമുളക് കഷ്ണം, ഐസ് കട്ട എന്നിവ ഗ്‌ളാസിലിട്ട് ചതച്ച് സർബത്തു ചേർന്ന് കുലുക്കിയെടുക്കുന്ന പാനീയം ഒരു കവിൾ ഇറക്കുമ്പോഴേ കോഴിക്കോട് കടൽതണുപ്പ് ശരീരമാകെ പടരും. മൊഹബത്തിന്റെ മധുരത്തിന് അൽപ്പം എരിവും ആകാമെന്നതാണ് കുലുക്കി സർബത്തിന്റെ സീക്രട്ട്. ആലപ്പുഴ ബീച്ചിൽ ഇത്തരം സ്റ്റാളുകൾ ഏറെയുണ്ട്.

നീരയാണ് താരം
കേരളത്തിന്റെ തനത് ഇളനീരിനും ഇളനീർ സോഡയ്ക്കും പുറമെ, കള്ളിൽ നിന്നെടുക്കുന്ന തണുത്ത നീരയ്ക്കും ഡിമാന്റേറെയാണ്. സൂപ്പർമാർക്കറ്റുകളിൽ പോലും ഇപ്പോൾ നീര സുലഭമാണ്. 25 മുതൽ 30 രൂപയാണ് ഇതിന്റെ വില. തണുപ്പിച്ച ഇളനീർ കുപ്പിയിലാക്കിയും വിപണിയിലെത്തിച്ചിട്ടുണ്ട്.

 വീട്ടിലുണ്ടാക്കാം ഈ പാനീയങ്ങൾ

നന്നാറി സർബത്ത്നന്നാറി സർബത്ത്

നന്നാറി ചെടിയുടെ വേരിൽ നിന്നെടുക്കുന്ന സത്ത് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പോഷക സമൃദ്ധമാണ് ഈ ഹെർബൽ ഡ്രിങ്ക്. നന്നാറി സർബത്ത് -രണ്ടോ മൂന്നോ ടീസ്പൂൺ തണുത്ത വെള്ളം -മൂന്നോ നാലോ ഗ്ലാസ് ബദാം പേസ്റ്റ് - ഒരു ടീസ്പൂൺ, പഞ്ചസാര ആവശ്യത്തിന്, നാരങ്ങ നീര് -അഞ്ച് ടീസ്പൂൺ. ഇവയെല്ലാം കൂടി ബദാം പേസ്റ്റും പഞ്ചസാരയും അലിഞ്ഞ് ചേരുന്നത് വരെ ഇളക്കുക.

റോസ് ഇതൾ സർബത്ത്

ഒന്നരകപ്പ് റോസ് ഇതളുകൾ നന്നായി അരയ്ക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തിളപ്പിച്ച വെള്ളം ചേർത്ത് നന്നായി ഇളക്കുക. കാൽ ടീസ്പൂൺ ഏലയ്ക്കയും ചേർത്ത് ഒരു രാത്രി മുഴുവൻ വയ്ക്കുക. ശേഷം ഈ മിശ്രിതം പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് ചൂട് വെള്ളം നിറച്ച പാത്രത്തിൽ പഞ്ചസാര അലിയുന്നത് വരെ മുക്കി വയ്ക്കുക. ഇതിൽ നിന്നും മാറ്റി വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക. തണുത്തതിന് അരകപ്പ് മാതളനാരങ്ങാ നീര് ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കുക.

Read more topics: summer, soft drinks, kerala,
English summary
venal chood sheethala paaneeyam

More News from this section

Subscribe by Email