Friday May 25th, 2018 - 8:26:am
topbanner

ഫോണിന് ഉറക്കമില്ലെങ്കില്‍ നമ്മുടെ ഉറക്കവും മൂഡും പോകും

suji
 ഫോണിന് ഉറക്കമില്ലെങ്കില്‍ നമ്മുടെ ഉറക്കവും മൂഡും പോകും

സ്വാഭാവികമായ ബോഡി ക്ലോക്ക് പിന്തുടര്‍ന്നില്ലെങ്കില്‍ വിഷാദം മുതല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകുമെന്ന് പഠനം. രാവിലെ സമയങ്ങളില്‍ ആക്ടീവല്ലാത്ത ജോലികളില്‍ ഏര്‍പ്പെടുകയും രാത്രി ഉറക്കമില്ലാത്ത അവസ്ഥയുമാണെങ്കില്‍ വിഷാദവും, ബൈപോളാര്‍ ഡിസോര്‍ഡറും, മൂഡില്ലായ്മയും അനുഭവപ്പെടും.

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഉറക്കം മാനസികാവസ്ഥയെ ബാധിക്കുന്നതായി കണ്ടെത്തിയത്. ഇത്തരക്കാര്‍ക്ക് ഒറ്റപ്പെടുന്ന അവസ്ഥയും, സന്തോഷവും കുറയും. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ ഓഫാക്കി വെയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഫോണിലെ വെളിച്ചം തലച്ചോറിന് പകലാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും, ശരീരത്തിന്റെ താപനിലയും, ഭക്ഷണശീലങ്ങളും പ്രത്യാഘാതം നേരിടും. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍ക്ക് സമാനമാണിത്.

 

 

Read more topics: turn your phone, stay happy
English summary
turn your phone off after 10pm to stay happy

More News from this section

Subscribe by Email