Tuesday November 20th, 2018 - 4:08:am
topbanner

കുട്ടികളിലെ അര്‍ബുദം തടയാന്‍ മഞ്ഞള്‍

Jikku Joseph
കുട്ടികളിലെ അര്‍ബുദം തടയാന്‍ മഞ്ഞള്‍

മഞ്ഞളിന്റെ ഗുണങ്ങള്‍ അറിയാത്ത മലയാളികളായി ആരും തന്നെ ഉണ്ടാവില്ല. മഞ്ഞളിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. എന്തിന് ഏറെ പറയണം പല രോഗങ്ങള്‍ക്കുപോലും നമ്മള്‍ മഞ്ഞളാണ് ഉപയോഗിക്കുന്നത്. മഞ്ഞള്‍ ദിവസവും ഭക്ഷണത്തില്‍, പ്രത്യേകിച്ചും കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരു കാരണം കൂടി. എന്താണെന്നല്ലേ...

കുട്ടികളിലുണ്ടാവുന്ന അര്‍ബുദത്തെ തടയാന്‍ മഞ്ഞളിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തമാണ് അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നത്. കുര്‍കുമിനെ അതിസൂക്ഷ്മ കണികകള്‍ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്.

യു എസിലെ സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെയും നെമോര്‍സ് ചില്‍ഡ്രന്‍സ്  ഹോസ്പിറ്റലിലെയും ഗവേഷര്‍ നടത്തിയ പഠനത്തില്‍, കുര്‍കുമിന്‍ അടങ്ങിയ അതിസൂക്ഷ്മ കണികകള്‍ ന്യൂറോബ്ലാസ്റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞു. സാധാരണയായി അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന അര്‍ബുദമാണ് ന്യൂറോബ്ലാസ്റ്റോമ.

മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ ആകട്ടെ അര്‍ബുദത്തെ നശിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്ന് തെളിഞ്ഞതാണ്. എങ്കിലും അതിന്റെ ലയിക്കാനുള്ള കഴിവു (Solubility) കുറവും മൂലം ചികിത്സാ രംഗത്ത് ഉപയോഗിക്കുന്നതിനു തടസ്സമായിരുന്നു.

English summary
turmeric prevents cancer
topbanner

More News from this section

Subscribe by Email