Friday September 21st, 2018 - 4:35:am
topbanner
Breaking News

വായ്‌നാറ്റം സഹിക്കാന്‍ വയ്യേ; ഇഞ്ചി പ്രയോഗിച്ചാല്‍ സംഗതി പറക്കും

suji
വായ്‌നാറ്റം സഹിക്കാന്‍ വയ്യേ; ഇഞ്ചി പ്രയോഗിച്ചാല്‍ സംഗതി പറക്കും

ഭാരം കുറയ്ക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഗുണങ്ങള്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ദിവസേന ഇത് ഉപയോഗിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വായ്‌നാറ്റം കുറയ്ക്കാന്‍ ഇഞ്ചിക്ക് ഏറെ ഗുണങ്ങളുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ജിഞ്ചറോള്‍ 6 എന്ന പദാര്‍ത്ഥമാണ് ഇതിന് സഹായിക്കുന്നത്.

ഭാരം കുറയ്ക്കാനും, ഗ്യാസ് പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ഇഞ്ചി സഹായകമാകുന്നതിന് പുറമെയാണ് വായ്‌നാറ്റം അകറ്റാനും ഇത് സഹായിക്കുമെന്ന് വ്യക്തമാകുന്നത്. ജിഞ്ചറോള്‍ 6 വായിലെ മോശം ഗന്ധം സൃഷ്ടിക്കുന്ന പദാര്‍ത്ഥങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്.

ദിവസേന ഇഞ്ചി ഇട്ട ഒരു കപ്പ് വെള്ളം കുടിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും. പ്രത്യേകിച്ച് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളും അകലും. ഇതൊരു ശാശ്വത പരിഹാരം അല്ലെങ്കിലും താല്‍ക്കാലികമായി എളുപ്പത്തില്‍ ഗുണം ലഭിക്കാന്‍ ഇഞ്ചി സഹായിക്കും.

 

Read more topics: ginger,smell from mouth
English summary
try ginger to get rid of foul smell from mouth
topbanner

More News from this section

Subscribe by Email