Friday July 19th, 2019 - 1:07:am
topbanner
topbanner

ബിസിനസ്സ് യാത്രകള്‍ കൂടുതലാണോ.. ഉത്കണ്ഠയും വിഷാദവും പിന്നാലെ

suji
ബിസിനസ്സ് യാത്രകള്‍ കൂടുതലാണോ.. ഉത്കണ്ഠയും വിഷാദവും പിന്നാലെ

രണ്ടാഴ്ചത്തേക്ക് ബിസിനസ്സ് ടൂര്‍, ചിലപ്പോള്‍ ഒരു മാസത്തേക്ക് യാത്ര. ഇങ്ങനെയുള്ള ബിസിനസ്സ് യാത്രകള്‍ നടത്തുന്നവരാണോ നിങ്ങള്‍. ഇത്തരം ആളുകള്‍ക്ക് ഉത്കണ്ഠയും, വിഷാദത്തിന്റേതുമായ പ്രശ്‌നങ്ങള്‍ നേരിടുമെന്നാണ് പഠനം പറയുന്നത്. ഇതുമൂലം പുകവലിക്കാനും, ഉദാസീനതയും, ഉറങ്ങാനുള്ള ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും.

ബിസിനസ്സ് യാത്രകള്‍ക്കായി വീട് വിട്ടുനില്‍ക്കുന്ന രാത്രികളാണ് മാനസിക നിലയെ തകരാറിലാക്കുന്നത്. മദ്യപിക്കുന്നവര്‍ക്കിടയില്‍ ബിസിനസ്സ് യാത്രകള്‍ വന്നാല്‍ അത് കുടിക്കാനുള്ള അവസരങ്ങളായി മാറുന്നതായും പഠനം വ്യക്തമാക്കി. ജോലിയില്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകാന്‍ ഇത് ഗുണം ചെയ്യുമെങ്കിലും ജീവിതസാഹചര്യങ്ങളെ ബാധിക്കുന്നതായി കൊളംബിയ യൂണിവേഴ്‌സിറ്റി പറയുന്നു.

ഇതോടൊപ്പം ബിസിനസ്സ് ട്രാവല്‍ വര്‍ദ്ധിക്കുന്നതോടെ ശരീരഭാരം വര്‍ദ്ധിക്കാനും, അമിതവണ്ണവും, ഉയര്‍ന്ന രക്തസമ്മര്‍ദവും നേരിടുന്നുണ്ട്. 18,328 ജീവനക്കാരുടെ ആരോഗ്യ പരിശോധന അനുസരിച്ചാണ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ ഈ ഫലം പുറത്തുവിട്ടത്.

 

Read more topics: touring ,work, anxiety, depression, risk
English summary
touring for work too often can up anxiety depression risk
topbanner

More News from this section

Subscribe by Email