topbanner
Tuesday February 20th, 2018 - 12:55:am
topbanner
Breaking News

തുളസിയിലൂടെ ആരോഗ്യം; തുളസിയുടെ അപൂര്‍വ ഔഷധഗുണങ്ങളെക്കുറിച്ചറിയാം

NewsDesk
തുളസിയിലൂടെ ആരോഗ്യം; തുളസിയുടെ അപൂര്‍വ ഔഷധഗുണങ്ങളെക്കുറിച്ചറിയാം

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരെ ഏറ്റവും വലച്ചിരുന്നത് കൊതുക് ശല്യം ആയിരുന്നത്രേ . അതിനാല്‍ കൊതുകുകളെ തുരത്തുന്നതിനായി അവര്‍ തങ്ങളുടെ ബംഗ്ലാവുകള്‍ക്ക് ചുറ്റുമായി തുളസിയും ആര്യവേപ്പും നട്ടിരുന്നു. അതുകൊണ്ടുതന്നെ തുളസിയെ കൊതുകുചെടി എന്നായിരുന്നത്രേ ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്.

എന്നാല്‍ തുളസി കേവലം കൊതുകിനെയും മറ്റ് ജീവികളെയും തുരത്തുന്നതിനായുള്ള സസ്യമല്ല.ആയുര്‍വേദത്തിലും ഹിന്ദു പുരാണങ്ങളിലും വിശേഷസ്ഥാനമുള്ള ഔഷധമാണ് തുളസി. തുളസിയുടെ സാന്നിധ്യം ഭൂതപ്രേതങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നും വിശ്വാസമുണ്ട്.

അതുപോലെതന്നെ മൃതദേഹങ്ങളുടെ വായക്കകത്തും തുളസിയില വയ്ക്കുന്നതായി കാണാം, ശരീരം ഉപേക്ഷിച്ച ആത്മാവിനെ സ്വര്‍ഗത്തില്‍ എത്തിക്കാനായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാല്‍ ഇതിനുപിന്നിലുള്ള ശാസ്ത്രം മറ്റൊന്നാണ്, എന്തെന്നാല്‍ തുളസിയിലെ ആന്റിബാക്ടീരിയകള്‍ മൃതദേഹം അഴുകാതെ ദീര്‍ഘനേരം നില്‍ക്കാന്‍ സഹായിക്കുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നത്.

പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ സന്ധ്യ ഗുനാനി തുളസിയെ കുറിച്ച് പറയുന്നത് നോക്കൂ…’ തുളസിയിലെ ആന്റിബാക്ടീരിയല്‍ മൂലകങ്ങള്‍ രക്തശുദ്ധിവരുത്തുന്നാന്‍ സഹായിക്കുന്നു അതുവഴി തിളങ്ങുന്ന ചര്‍മവും ആരോഗ്യമുള്ള മുടിയിഴകളും സ്വന്തമാക്കാം. ആന്റിഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ തുളസി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകരമാണ്. തുളസിയിലെ വിശേഷമൂലകങ്ങള്‍ ഒരുപരിധിവരെ വാര്‍ധ്യകത്തെപ്പോലും തടയാന്‍ സാധിക്കുന്നവയാണ്.

തടികുറയ്ക്കുന്നതിനായ് നടത്തുന്ന വ്യായാമങ്ങള്‍ക്കിടയിലും ശരീരത്തിന്റെ മെറ്റാബോളിസം സംരക്ഷിക്കാന്‍ തുളസി സാഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. സന്ധ്യ പറയുന്നു. തുളസിയെക്കുറിച്ചുള്ള ചില കൗതുകകരമായ വസ്തുതകള്‍ തുളസിയിട്ട തിളപ്പിച്ച വെള്ളത്തില്‍ ഏലക്കായ ചേര്‍ത്ത് കുടിച്ചാല്‍ പനി കുറയും.

തുളസി മികച്ച അണുനാശിനികൂടി ആയാതിനാല്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. തുളസിയോടൊപ്പം ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാകും.
രാവിലെ വെറുംവയറ്റില്‍ തുളസിയില കഴിക്കുന്നത് വൃക്കയിലെ കല്ല് ഉരുകുന്നതിന് സഹായിക്കും. അതോടൊപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

തുളസിയില പിഴിഞ്ഞ് കുടിക്കുന്നത് വയര്‍സ്തംഭനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരമാണ്. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വൈറ്റമിന്‍ സി യും ഹൃദ്രോഗത്തില്‍നിന്നും സംരക്ഷിക്കും. മോണരോഗം വായ്‌നാറ്റം പോലുള്ള ദന്തരോഗങ്ങളും പ്രതിരോധിക്കാനും തുളസിക്ക് കഴിവുണ്ട്. തുളസികൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില പാചകവിധികള്‍

തുളസി ചായ

മൂന്ന് കപ്പ് വെള്ള്ത്തില്‍ 12-15 തുളസിയിലകള്‍, അര ടീസ്പൂണ്‍ ചെറുതായി നുറുക്കിയ ഇഞ്ചി, കാല്‍ ടീസ്പൂണ്‍ എലയ്ക്കപ്പൊടി എന്നിവ ചേര്‍ത്ത് പത്ത് മിനിറ്റ് തിളപ്പിക്കുക. ഇതില്‍ തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് കഴിക്കാം.

തുളസി ഡിപ്പ്

50 ഗ്രാം എള്ള് വറുത്തെടുക്കുക അര ടീസ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്. 10-12 തളസി ഇലകള്‍, 12 അല്ലി വെളുത്തുള്ളി.
ഇവ നന്നായി അരച്ചെടുക്കുക. ആവ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുക.

തുളസി സാലഡ്

ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളരി അരിഞ്ഞത്, 12-15 തുളസിയിലകള്‍, 50 ഗ്രാം വെണ്ണ, 1 ചെറുനാരങ്ങയുടെ നീര്, ടീസ്പൂണ്‍ ഒലീവ ഓയില്‍, എന്നിവയും ആവശ്യത്തിന് ഉപ്പും കുരുമുഴക് പൊടിയും ചേര്‍ത്ത് നന്നായി ഉളക്കുക ഒരു കയ്യളവില്‍ മിക്‌സഡ് നട്‌സും ചേര്‍ത്ത് തണുപ്പിച്ചതിന് ശേഷം കഴിക്കാം.

Read more topics: thulasi, health, tips,
English summary
thulasi for health
topbanner

More News from this section

Subscribe by Email