topbanner
Monday January 23rd, 2017 - 10:18:pm
topbanner

ഇഞ്ചി കഴിക്കുന്നത് ഗുണകരം

Jikku Joseph
ഇഞ്ചി കഴിക്കുന്നത് ഗുണകരം

നമ്മളില്‍ പലര്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇഷ്ടമല്ലാത്ത വസ്തുവാണ് ഇഞ്ചി. എങ്കിലും സുഗന്ധദ്രവ്യം എന്നതിനപ്പുറം ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

* ഹൃദയത്തിന് നല്ലൊരു ഒറ്റമൂലി

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്‌ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും.

* തലകറക്കം തടയും
പ്രത്യേകിച്ചും  ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

* ജലദോഷം തടയും
ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇന്‍ഫെക്ഷനുകള്‍ തടയും.

* ദഹനക്കേട് മാറ്റും
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി.

* മൈഗ്രേയിന് ആശ്വാസം
മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി.സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.

* ശരീരഭാരം കുറയ്ക്കും
ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക.ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും ഇഞ്ചി.രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കത്തുമത്രേ

Read more topics: benefits, ginger, health, food
English summary
there is some benefit in ginger
topbanner topbanner

More News from this section

Subscribe by Email