Friday April 19th, 2019 - 10:43:pm
topbanner
topbanner

കുട്ടികളിലെ അക്രമവാസനയും പെരുമാറ്റ വൈകല്യങ്ങളും തടയാന്‍ ഒമേഗ 3

suji
കുട്ടികളിലെ അക്രമവാസനയും പെരുമാറ്റ വൈകല്യങ്ങളും തടയാന്‍ ഒമേഗ 3

കുട്ടികളിലെ അക്രമവാസന തടയാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകള്‍ക്ക് സാധിക്കുമെന്ന് പഠനം. കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ മെച്ചപ്പെടുന്നതോടെ രക്ഷിതാക്കളുടെയും പെരുമാറ്റം മെച്ചപ്പെടും. കുട്ടികളുടെ തലച്ചോറിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എത്രത്തോളം പ്രധാനമാണെന്നാണ് പഠനം വ്യക്തമാക്കിയത്.

ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ടെന്ന് മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഇതുവഴി ആളുകളുടെ പെരുമാറ്റം മെച്ചപ്പെടുമെന്ന അറിവ് ഏറെ ഗുണകരമാണ്. കുട്ടികള്‍ക്ക് ഒമേഗ 3 അടങ്ങിയതും, ഇല്ലാത്തതുമായ പാനീയങ്ങള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്.

ഒമേഗ 3 കഴിച്ചവരില്‍ മാനസികമായ പിരുമുറുക്കം കുറഞ്ഞ് നില്‍ക്കുന്നതായി കണ്ടെത്തി. ഇതോടെ ഒമേഗ 3 ഭക്ഷണത്തിലൂടെയും സപ്ലിമെന്റായും കഴിക്കുന്നത് കുടുംബത്തില്‍ സമാധാനത്തിന് നല്ലതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

Read more topics: benefits , Omega 3 , children
English summary
there are more benefits to Omega 3 it can reduce abusive behaviour in children
topbanner

More News from this section

Subscribe by Email