Thursday September 20th, 2018 - 4:40:pm
topbanner
Breaking News

മദ്യം എത്ര അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം ?

suji
 മദ്യം എത്ര അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരം ?

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് അറിയാത്തവര്‍ ആരും തന്നെയില്ല. എന്നുകരുതി മദ്യപിക്കുന്നവര്‍ ഇത് നിര്‍ത്താന്‍ തയ്യാറുമല്ല. ചെറിയ അളവില്‍ മദ്യം കഴിച്ചാല്‍ വലിയ കുഴപ്പമില്ലെന്ന് കരുതുന്നവരും ഏറെയാണ്. എന്നാല്‍ എത്രത്തോളം അളവില്‍ മദ്യം കഴിക്കുന്നതാണ് ആരോഗ്യകരം?

യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് & ഇവാലുവേഷന്‍ അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് മദ്യം ആരോഗ്യകരമാകുന്നത് അത് ശരീരത്തില്‍ ഒരല്‍പ്പം പോലും ഇല്ലാത്തപ്പോള്‍ മാത്രമാണെന്നാണ്.

മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പട്ടിക തന്നെയുണ്ടാക്കാമെന്ന് പഠനം പറയുന്നു. ആഴത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവിലാണ് നേരത്തെയുള്ള മരണം, ക്യാന്‍സര്‍, ഹൃദസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നുവെന്ന് ഉറപ്പിച്ചത്.

അന്താരാഷ്ട്ര മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ലോകത്ത് മദ്യപാനം മൂലം മൂന്ന് മില്ല്യണ്‍ മരണങ്ങള്‍ നടക്കുന്നതായും വ്യക്തമാക്കുന്നു. ആളുകളുടെ മദ്യപാനം കുറയ്ക്കുകയോ, നിര്‍ത്തുകയോ ചെയ്യാനുള്ള നയങ്ങളാണ് വേണ്ടതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.

 

Read more topics: alcohol ,healthy
English summary
the amount of alcohol you need to remain healthy
topbanner

More News from this section

Subscribe by Email