Wednesday July 17th, 2019 - 12:09:am
topbanner
topbanner

കൗമാരപ്രായത്തില്‍ വ്യായാമം ചെയ്താല്‍ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പ്

suji
 കൗമാരപ്രായത്തില്‍ വ്യായാമം ചെയ്താല്‍ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പ്

എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്ന മുതിര്‍ന്നവരുടെ രക്തധമനികള്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം. രക്തധമനികളുടെ കട്ടി കൂടുന്നതാണ് ഹൃദയസംബന്ധമായ രോഗങ്ങളുടെ ആദ്യ ലക്ഷണം. ഈ അവസ്ഥ കുട്ടിക്കാലത്തും, കൗമാരപ്രായത്തിലും രൂപപ്പെടുന്നതാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

16 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള പ്രായത്തില്‍ ഓക്‌സിജന്‍ അകത്തേക്ക് എടുത്ത രീതിയാണ് ധമനികളുടെ കട്ടിയെ സ്വാധീനിക്കുന്നത്. ജനിതകമായ കാരണങ്ങളും ഇതിനുണ്ട്. എയ്‌റോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ശ്വാസോച്ഛാസം ക്രമമായിരിക്കുമെന്നതാണ് സവിശേഷത.

ശ്വാസം എടുക്കുന്നത് കൃത്യമല്ലാതെ പോകുന്നതാണ് പല രോഗങ്ങള്‍ക്കും കാരണമെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കൃത്യമായി ശ്വാസം എടുക്കുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. യോഗ പോലുള്ള വ്യായാമങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും ഉത്ഭവിച്ചതാണെങ്കിലും ഇതൊക്കെ വിദേശികള്‍ വിവിധ രൂപങ്ങളില്‍ അഭ്യസിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

 

Read more topics: teenagers, exercise,healthier heart
English summary
teenagers who exercise have a healthier heart
topbanner

More News from this section

Subscribe by Email