Sunday May 26th, 2019 - 2:51:am
topbanner
topbanner

ഈ ലക്ഷണങ്ങൾ ഉണ്ടോ ?? എങ്കിൽ നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണ്

princy
ഈ ലക്ഷണങ്ങൾ ഉണ്ടോ ?? എങ്കിൽ നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണ്

ഒരുതവണയെങ്കിലും അശ്ലീലചിത്രങ്ങൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാവാനിടയില്ല . എന്നാൽ സ്ഥിരമായി ചിത്രങ്ങൾ കാണുന്നതിലൂടെ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക അത് നിങ്ങളെ ഒരുപക്ഷെ സെക്സ് അഡിക്റ്റാക്കിയേക്കാം.

ലൈംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയും വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുപോകുന്ന അവസ്ഥയാണ് സെക്സ് അഡിക്‌ഷൻ. ചുരുക്കിപ്പറഞ്ഞാൽ യാെതാരു നിയന്ത്രണവുമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുക. ഒരു സെക്സ് അഡിക്റ്റിനു സ്വയം വേണ്ടെന്നുവച്ചാലും ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാനോ സ്വയംഭോഗം ചെയ്യാതിരിക്കാനോ കഴിയില്ല. 

സെക്സ് അഡിക്‌ഷൻ കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

1. എപ്പോഴും നിയന്ത്രണമില്ലാതെ ലൈംഗികചിന്തകളിൽ മുഴുകുക.

2.ലൈംഗിക പ്രവർത്തികൾ സ്വയം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

3. സ്വയംഭോഗം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

4. സ്വന്തം സുഖത്തിനുവേണ്ടി ലൈംഗിക ചൂഷണം ചെയ്യുക.

5. പലതവണ െെലംഗികവേഴ്ചകളിൽ ഏർപ്പെട്ടാലും തൃപ്തിയാകാതിരിക്കൽ.

6. പങ്കാളികളെ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക.

7. കൂടുതൽ ആൾക്കാരുമായി ബന്ധത്തിലേർപ്പെടുക.

8. ഫോൺ സെക്സ്, സെക്സ് ചാറ്റിങ്, അശ്ലീല വിഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഹരം കൊള്ളുകയും മറ്റു കർത്തവ്യങ്ങളൊക്കെ മാറ്റിവച്ച് ഇവയ്ക്കായി സമയം ചെലവഴിക്കുകയും ചെയ്യുക.

9. െെലംഗിക ലഹരിക്കുവേണ്ടി വ്യഭിചാരത്തിലേർപ്പെടുക.

10. െെലംഗിക ആഗ്രഹ പൂർത്തീകരണത്തിനുവേണ്ടി ധാരാളം

സമയവും പണവും ചെലവഴിക്കുക.

11. സ്വന്തം ആരോഗ്യത്തിനും ഭാവിജീവിതത്തിനും ഹാനികരമായ

രീതിയിൽ അപകടസാധ്യതകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചു െെലംഗികബന്ധത്തിലേർപ്പെടുക.

12. െെലംഗികപ്രവൃത്തികൾ മൂലം കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരിക.

13. ലൈംഗികകാര്യങ്ങളിലെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കുവാനുള്ള കഴിവില്ലായ്മ.മേൽപറഞ്ഞവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ ആറു മാസത്തിൽ കൂടുതലായുണ്ടെങ്കിൽ നിങ്ങൾക്ക് സെക്സ് അഡിക്‌ഷൻ ഉണ്ടാകാം.

Read more topics: symptoms, sex, addict
English summary
symptoms of sex addict
topbanner

More News from this section

Subscribe by Email