topbanner
Sunday August 20th, 2017 - 7:44:am
topbanner

വേനല്‍ക്കാലത്ത് വെള്ളരി കൊണ്ട് സൗന്ദര്യം കൈക്കലാക്കാം

rajani v
വേനല്‍ക്കാലത്ത് വെള്ളരി കൊണ്ട് സൗന്ദര്യം കൈക്കലാക്കാം

വേനല്‍ക്കാലത്ത് ശരീരത്തിനും മനസ്സിനും കുളിരു പകരാന്‍ വെള്ളരിയോളം മികച്ച വേറൊരു പച്ചക്കറി ഇല്ല .വെള്ളരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത്നിയന്ത്രിക്കുന്നതിനോടൊപ്പം മലബന്ധവും ഇല്ലാതാക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്നുംനഷ്ടപ്പെടുന്ന ജലാംശത്തിനു പകരം വേണ്ടത്ര ജലാംശം നല്‍കാനുള്ള വെള്ളരിക്ക്കഴിയും.

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ നിത്യവും ഒരു വെള്ളരിക്ക കഴിക്കുന്നത് ഫലപ്രദമാണ്. വെള്ളരി രക്തസമ്മര്‍ദ്ദത്തേയും നിയന്ത്രിക്കും. വെള്ളരിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിനു സഹായിക്കുന്നത്. ചര്‍ദ്ദി ശമിക്കാന്‍ വെള്ളരിക്കാ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് സേവിക്കുന്നത് ഗുണപ്രദമാണ്.

ഔഷധ മേന്മകളാല്‍ സമ്പന്നമായ വെള്ളരിക്കുരു പൊടിച്ച് അരസ്പൂണ്‍ നെല്ലിക്കാനീരില്‍ച്ചേര്‍ത്ത് ദിവസേന കഴിക്കുന്നത് പ്രമേഹരോഗ ശമനത്തിന് വഴിയൊരുക്കും. വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമായ വെള്ളരിക്കയില്‍ വിവിധ ധാതു ലവണങ്ങളും ഉള്‍പ്പെടുന്നു.

വെള്ളരിനീരും കാരറ്റു നീരും ചേര്‍ത്ത മിശ്രിതം ഇടയ്ക്കിടെ കഴിക്കുന്നത് തലമുടി തഴച്ചു വളരാന്‍ പ്രയോജനം ചെയ്യും. വെള്ളരിയിലടങ്ങിയിരിക്കുന്ന സിലിക്കോണ്‍, സള്‍ഫര്‍ എന്നീ ഘടകങ്ങളാണ്‍ തലമുടിയുടെ ശരിയായ വളര്‍ച്ചയെ സഹായിക്കുന്നത്.വെള്ളരി ഒരു ഡയറ്റ് ഫുഡ് എന്ന നിലയിലും പ്രയോജനപ്രദമാണ്. വെള്ളരി (കക്കിരി) ചേര്‍ത്ത് തയ്യാറാക്കുന്ന പച്ചക്കറി സാലഡുകള്‍ ശരീരസംരക്ഷണത്തിന് ഏറെ ഫലവത്താണ്.

 

Read more topics: summer, season, cucumber ,healh
English summary
summer season cucumber healh