Thursday April 25th, 2019 - 1:40:am
topbanner
topbanner

വണ്ണം കുറയ്ക്കാന്‍ ഭക്ഷണം കുറയ്‌ക്കേണ്ട മസില്‍ കൂട്ടാം

suji
വണ്ണം കുറയ്ക്കാന്‍ ഭക്ഷണം കുറയ്‌ക്കേണ്ട മസില്‍ കൂട്ടാം

ഭാരം കൂടുതലാണ്, കുറയ്ക്കാന്‍ എന്ത് ചെയ്യണം? നല്ലൊരു ശതമാനം ആളുകളുടെയും സംശയം ഇതാണ്. പലരും ചെയ്യുന്നതോടെ ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമായ രീതിയില്‍ കുറച്ച് പട്ടിണി കിടക്കും. ഉള്ള ആരോഗ്യം കളയാമെന്നല്ലാതെ വണ്ണം കുറയുകയുമില്ല.

ഇതിന് നല്ല പരിഹാരം മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഭാരം കുറയ്ക്കുകയാണ്. എളുപ്പവഴികള്‍ക്ക് പിന്നാലെ പോകേണ്ട ആവശ്യത്തിന് വ്യായാമം ചെയ്യുകയാണ് ഗുണകരമാകുക. വ്യായാമം വഴി മസിലുകളുടെ ശക്തി വര്‍ദ്ധിക്കുന്നതോടെ കലോറി എരിയുന്നതിന്റെ വേഗത വര്‍ദ്ധിക്കും.

ഗവേഷകര്‍ പറയുന്നത് അനുസരിച്ച് ഭക്ഷണം ആവശ്യത്തിന് കഴിക്കാം. വ്യായാമം ചെയ്യണമെന്ന് മാത്രം. ശരീരഘടന അനുസരിച്ച് ആവശ്യത്തിന് കലോറി ഉള്ളില്‍ ചെല്ലണം. ബിഎംആര്‍ അഥവാ ബേസിക് മെറ്റബോളിക് റേറ്റില്‍ കലോറി പരിശോധിച്ച് ഭക്ഷണം കഴിക്കാം. ഇതുവഴി മസില്‍ രൂപപ്പെടുന്നതിന്റെയും, ഭാരം കുറയുന്നതിന്റെയും വേഗത കൂടും.

എയ്‌റോബിക്, മസില്‍ സ്‌ട്രെംഗ്തനിംഗ് വ്യായാമങ്ങളാണ് ഗുണകരം. മസില്‍ രൂപപ്പെടുന്നതോടെ കലോറി എരിയുന്നതും മെച്ചപ്പെടും. സമീകൃതമായ ഡയറ്റ് ശീലിക്കുകയാണ് ഇതിനുള്ള മികച്ച മാര്‍ഗ്ഗം.

 

Read more topics: speed up, metabolism ,lose weight
English summary
speed up your metabolism and lose weight for good
topbanner

More News from this section

Subscribe by Email