Thursday November 15th, 2018 - 5:55:am
topbanner

സോഷ്യല്‍ മീഡിയയുമായി പ്രണത്തിലാണെങ്കില്‍ ബന്ധങ്ങള്‍ പൊളിയും

suji
 സോഷ്യല്‍ മീഡിയയുമായി പ്രണത്തിലാണെങ്കില്‍ ബന്ധങ്ങള്‍ പൊളിയും

സോഷ്യല്‍ മീഡിയയില്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ എന്തോ കുറവ് പോലെ അനുഭവപ്പെടുന്ന സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞു. വാട്‌സ്ആപ്പ് ഇല്ലേ, ഫേസ്ബുക്ക് ഇല്ലേ തുടങ്ങി പരിചയപ്പെടുന്നവരോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ സോഷ്യല്‍ മീഡിയയ്ക്കായി മുന്‍ഗണന. എന്നാല്‍ ഈ ഭ്രമം സ്വകാര്യ ജീവിതത്തെയും ബന്ധങ്ങളെയും സാരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കൗമാരക്കാരിലാണ് പ്രധാനമായും ഇതിന്റെ പ്രത്യാഘാതങ്ങള്‍ കാണുന്നതെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നു. സോഷ്യല്‍ മീഡിയയിലെ തര്‍ക്കം കൈയേറ്റത്തിലേക്കും തര്‍ക്കത്തിലേക്കും നയിക്കുന്നു. പ്രത്യേകിച്ച് സാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ള കൗമാരക്കാരിലാണ് ഈ പ്രശ്‌നം കൂടുതല്‍.

ഓണ്‍ലൈനില്‍ നിന്നും ആരംഭിക്കുന്ന രോഷപ്രകടനം ഇവരുടെയൊക്കെ സ്വകാര്യ ജീവിതത്തെ തകിടം മറിക്കുകയാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ പോലും വ്യക്തികളുടെ മനസ്സിനെ സ്വാധീനിക്കുന്നു. ഓണ്‍ലൈനില്‍ കുറച്ച് നേരം ചാറ്റ് ചെയ്യുന്നതാണ് ആകെയുള്ള ഒരു വിനോദമെന്ന് ചിന്തിക്കുന്നവര്‍ തിരിച്ചറിയുന്നില്ല അത് അവരുടെ സമാധാനത്തെ കെടുത്തുകയാണെന്നും, ജീവിതം അറിയാതെ കൈവിടുകയാണെന്നും.

 

Read more topics: social media, relationship
English summary
social media affect in family relationship
topbanner

More News from this section

Subscribe by Email