Sunday July 22nd, 2018 - 12:40:am
topbanner
Breaking News

പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ ഹൃദയത്തിന് പണികിട്ടും

Jikku Joseph
പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ ഹൃദയത്തിന് പണികിട്ടും

ശരീരഭാരം കുറയ്ക്കുന്നതിന് വിവധ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിനോ മറ്റോ രാവിലെ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്?..എങ്കില്‍ സൂക്ഷിക്കുക, അധികംവൈകാതെ നിങ്ങളുടെ ഹൃദയാരോഗ്യം അപകടത്തിലാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, ഹൃദയധമനികളുടെ കനം വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍, അതിറോസ്‌ക്ലീറോസിസ് എന്ന തരം ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നത്. ഹൃദയാരോഗ്യം മാത്രമല്ല, മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതുവഴി ഇടയാക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ലരീതിയില്‍ കുറയുന്നു. ഇത് ശരീരത്തിലെ ഛയാപചയപ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
skipping breakfast causes to develop heart problem
topbanner

More News from this section

Subscribe by Email