Thursday June 20th, 2019 - 11:31:am
topbanner
topbanner

സ്ത്രീകളിലെ വെള്ളപോക്ക്, ദുർഗന്ധം : കാരണങ്ങളേറെ

Anusha Aroli
സ്ത്രീകളിലെ വെള്ളപോക്ക്, ദുർഗന്ധം : കാരണങ്ങളേറെ

സ്ത്രീകളിലെ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് ഒരിക്കലും ഒരു രോഗമല്ല.ആരോഗ്യമുള്ള ഒരു സ്ത്രീയാണെന്ന ശുഭസൂചനയാണ് അത്.

പക്ഷേ, അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ അതു രോഗമായി മാറാം. ബാക്ടീരിയകളോ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്. സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും.

കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. അതേ സമയം വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ വരാം. ചിലർക്കു പൂപ്പലുണ്ടാകാം.

കാൽമുട്ടിനു താഴെ പിൻഭാഗത്ത് മാംസ പേശികളുടെ കടച്ചിൽ ഇതിന്റെ ലക്ഷണമാണ്. തൃഫലാ ചൂർണം ഒരു സ്പൂൺ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിനെ വാൽക്കിണ്ടിയിലാക്കി യോനിയിലേക്കു കയറ്റിവച്ച് ഉൾഭാഗം കഴുകുകയാണ് ചികിത്സ. അവയവങ്ങളുടെ ഉൾഭാഗം എപ്പോഴും വൃത്തിയായിരിക്കണം എന്നർത്ഥം.

English summary
vaginal discharge treatments
topbanner

More News from this section

Subscribe by Email