Thursday June 20th, 2019 - 10:47:am
topbanner
topbanner

ബലം തെളിയിക്കാനുള്ള ഉപകരണമല്ല സ്‌ത്രീ ശരീരം : ആണറിയേണ്ട കിടപ്പറ രഹസ്യങ്ങൾ ഇതാ...

Anusha Aroli
ബലം തെളിയിക്കാനുള്ള ഉപകരണമല്ല സ്‌ത്രീ ശരീരം : ആണറിയേണ്ട കിടപ്പറ രഹസ്യങ്ങൾ ഇതാ...

സെക്‌സ് സ്ത്രീ പുരുഷ സംഗമമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശാരീരിക സുഖം എന്നതിനുപരിയായി പല തരത്തിലെ ആരോഗ്യപരമായ, മാനസികമായ, പ്രതുല്‍പാദനപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്.ആദ്യ സെക്‌സിനെ കുറിച്ചു പ്രതീക്ഷകളുള്ളതു പോലെ തന്നെ ആശങ്കകളും സാധാരണമാണ്. സ്ത്രീയെ സംതൃപ്തയാക്കാന്‍ സാധിയ്ക്കാത്തത് തങ്ങളുടെ പൗരുഷക്കുറവാണെന്ന ചിന്തയും പുരുഷ വര്‍ഗത്തിനു പൊതുവേയുണ്ട്.ഇത്തരം കാരണങ്ങള്‍ കൊണ്ടു തന്നെ ആദ്യ സെക്‌സില്‍ അമിതാവേശം കാട്ടി പണി കിട്ടുന്നവരുമുണ്ട്. ആദ്യ സെക്‌സില്‍ പുരുഷന്മാര്‍ അറിയേണ്ട ചില സുപ്രധാന കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം...

ഒരിക്കലും ഉത്കണ്ഠയോടെ സെക്‌സിനെ സമീപിയ്ക്കരുത്. ഇത് ആദ്യത്തെ ഒരു ദിവസം കൊണ്ടു ശരിയാകുന്നതല്ല എന്നു മനസിലാക്കുക. എല്ലാവര്‍ക്കും ആദ്യ അനുഭവം അത്ര വിജയമാകണമെന്നില്ല. എന്നു കരുതി നിരാശപ്പെടേണ്ടതുമില്ല.

നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം, അതും മണിക്കൂറുകള്‍ സിനിമകളില്‍ മാത്രമേ കാണാനാകൂവെന്നു തിരിച്ചറിയുക. ഇതു പ്രതീക്ഷിച്ചിരുന്നാല്‍ നിരാശയാകും, ഫലം. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.

ലിംഗത്തിന്റെ വലിപ്പക്കുറവു കാരണം പ്രയാസമനുഭവിയ്ക്കുന്ന പുരുഷന്മാരുമുണ്ട്. എന്നാല്‍ ലിംഗവലിപ്പമല്ല, സെക്‌സിന്റെ, സ്ത്രീ സംതൃപ്തിയുടെ അളവു കോല്‍. അമിത വലിപ്പമുള്ള ലിംഗം പൊതുവേ സ്ത്രീകള്‍ക്കു വേദനയുളവാക്കുകയാണ് ചെയ്യുക.

ഗര്‍ഭധാരണം വേണ്ടായെങ്കില്‍ ഉചിതമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുക. കോണ്ടംസ് പോലുള്ള ലൈംഗികജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്‍ഭനിരോഘന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും.എന്നാല്‍ സുരക്ഷിത സമയം എന്നറിയപ്പെടുന്ന ഈ കാലയളവിലും ഗര്‍ഭധാരണ സാധ്യതയുണ്ട്.

പങ്കാളിയുടെ ഇഷ്ടവും മാനസിക നിലയുമെല്ലാം പ്രധാനം. നിര്‍ബന്ധ സെക്‌സ് ദോഷം വരുത്തും. പങ്കാളിയെ വേദനിപ്പിയ്ക്കാതെ സെക്‌സിന് മുന്‍കയ്യെടുക്കുക.ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ സെക്‌സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും.ബലം തെളിയിക്കാനുള്ള ഉപകരണമല്ല, സ്‌ത്രീ ശരീരമെന്ന കാര്യവും ഓര്‍മയില്‍ വേണം.

Read more topics: sex,first,intercourse,men
English summary
first intercourse for men
topbanner

More News from this section

Subscribe by Email