Tuesday September 18th, 2018 - 7:10:pm
topbanner
Breaking News

സെല്‍ഫി മാനസിക ആരോഗ്യത്തിന് ഹാനികരം; പെര്‍ഫെക്ടാകാന്‍ ആളുകള്‍ പ്ലാസ്റ്റിക് സര്‍ജന്‍മാരുടെ പിന്നാലെ

suji
സെല്‍ഫി മാനസിക ആരോഗ്യത്തിന് ഹാനികരം; പെര്‍ഫെക്ടാകാന്‍ ആളുകള്‍ പ്ലാസ്റ്റിക് സര്‍ജന്‍മാരുടെ പിന്നാലെ

ഫോണുകളിലും, ആപ്പുകളും പ്രദാനം ചെയ്യുന്ന ഫോട്ടോ എഡിറ്റിംഗ് സൗകര്യങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ലോകത്താകമാനം സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകള്‍ ഇതുമൂലം തിരുത്തപ്പെട്ടു. ഇത് പലപ്പോഴും സ്വന്തം കുറവുകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അവസ്ഥ രൂപപ്പെടുത്തുന്നു.

ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസിക അവസ്ഥയാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. തങ്ങളുടെ കുറവുകള്‍ ഒളിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന നിലയിലേക്ക് ആളുകളുടെ സ്വഭാവം മാറും. സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകളെയും, പ്ലാസ്റ്റിക് സര്‍ജന്‍മാരെയും ഇതിന് വേണ്ടി സ്ഥിരമായി സന്ദര്‍ശിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ രൂപം ആപ്പുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ്. സെല്‍ഫികളില്‍ കാണാന്‍ ലുക്ക് വേണമെന്നാണ് പ്ലാസ്റ്റിക് സര്‍ജന്‍മാരുടെ അരികിലെത്തുന്ന 55% പേരുടെയും ആവശ്യം.

സെല്‍ഫി ഫില്‍റ്ററുകള്‍ പോലെ പ്രത്യക്ഷപ്പെടാനാണ് സമൂഹം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എത്ര സര്‍ജറി ചെയ്താലും ഈ മാനസിക പ്രശ്‌നം മാറില്ലെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

English summary
selfie filters are affecting body image triggering dysmorphic disorder
topbanner

More News from this section

Subscribe by Email