topbanner
Saturday May 27th, 2017 - 4:17:am
topbanner

പൊണ്ണത്തടികുറച്ചാല്‍ ക്യാന്‍സറിനോട് ബൈ പറയാം

NewsDesk
പൊണ്ണത്തടികുറച്ചാല്‍ ക്യാന്‍സറിനോട് ബൈ പറയാം

തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് കുതിക്കുമ്പോള്‍ പലരും സ്വന്തം ആരോഗ്യത്തെ കുറിച്ച് ഓര്‍ക്കാറുപോലും ഇല്ല. കൈയ്യില്‍ കിട്ടുന്നത് പലതും വാരിവരിച്ചു കഴിയുക്കുകയാകും ശീലം. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ഭാവിയില്‍ കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. തടികുറയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ എങ്കില്‍ ക്യാന്‍സര്‍ എന്ന മാരക രോഗത്തില്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്കു കഴിയും. ഇത് പല ഡോക്ടര്‍മാരും നടത്തിയ പഠനത്തിലൂടെ വ്യക്തമായ വസ്തുതകളാണ്.

സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോള്‍ മനുഷ്യനും അതിന്റെ ചുവട്ടിലിരുന്ന് പണിയെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.ഈ സാഹചര്യത്തില്‍ അവനവന്റെ ആരോഗ്യത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് ജീവനെ തന്നെ ബാധിക്കുന്നതായി തീരും.ഐടി സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവര്‍ ഒന്നു റിലാക്‌സ് ചെയ്യാന്‍ പോലും സമയം കിട്ടാതെയാണ് ജോലിയില്‍ മുഴുകുന്നത്.ആയാസരഹിതമായ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുകള്‍ക്ക്  പുറത്തേയ്ക്ക് പോകാന്‍ വഴിയില്ലാതെ അവയുടെ പ്രവര്‍ത്തനം പൊണ്ണത്തടിയിലേയക്ക് നയക്കുന്നു.

ഇത്തരത്തില്‍ കൊഴുപ്പിലൂടെ ഉണ്ടാകുന്ന അമിത വണ്ണം കാന്‍സറിന് കാരണമാകുന്നവെന്ന് ലണ്ടനിലെ ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായി. അമിത ഭരം കാരണം വര്‍ഷത്തില്‍ 12000 ക്യാന്‍സര്‍രോഗികളാണ് ഉണ്ടാകുന്നതെന്ന് പഠനം കണ്ടെത്തി. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് ശേഷമാണ് ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അതും ഗര്‍ഭപാത്രത്തിലാണ് ക്യാന്‍സര്‍ കുടുതല്‍ വരാറുള്ളത്. ആര്‍ത്തവ വിരാമത്തിന് ശേഷം ലൈംഗിക വളര്‍ച്ചയെ ഉല്‍ല്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ ശേഷി ഇതോടെ ഇല്ലാതെ ആകുന്നു.

തുടര്‍ന്ന് കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടി ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളായ മുഴകള്‍ രൂപം കൊള്ളുന്നു. അതേസമയം ബ്രെസ്റ്റ് ക്യാന്‍സര്‍ ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ക്യാന്‍സറിനെക്കാള്‍ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പുരുഷന്‍മാരിലാകട്ടെ അധികം കണ്ടുവരുന്നത് കുടലിലെ ക്യാന്‍സറാണ്. അമിതമായ ശരീരഭാരമാണ് ഇതിന് കാരണം. പത്ത് ശതമാനം ആളുകളില്‍ അമിതഭാരം നിമിത്തം കുടസലിനെയും കരളിനെ ബാധിക്കുന്ന ക്യാന്‍സറും ഉണ്ടാകുന്നു.

Read more topics: weightloss, cancer
English summary
say good bye to cancer by losing over weight