Saturday November 17th, 2018 - 2:10:am
topbanner

ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കണോ; ഉപ്പ് ദാ ഇത്രയും മതി

suji
ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കണോ; ഉപ്പ് ദാ ഇത്രയും മതി

കഞ്ഞിയില്‍ ഉപ്പിട്ട് കുറച്ച് വെളിച്ചെണ്ണയൊഴിച്ച് കഴിച്ചാല്‍ എന്ത് രുചിയാണ് എന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് ഉപ്പിനെ ഭയപ്പെടുന്നു. പ്രഷര്‍, ഹൃദ്രോഗം എന്നിങ്ങനെ നൂറുകൂട്ടം രോഗങ്ങളെ ഭയന്നാണ് ഉപ്പിനെ ശത്രുസ്ഥാനത്ത് നിര്‍ത്തുന്നത്. ആവശ്യത്തിനുള്ള ഉപ്പിന്റെ ഇരട്ടിയെങ്കിലും അകത്താക്കിയില്ലെങ്കില്‍ ഇത് യാതൊരു ആരോഗ്യപ്രശ്‌നവും സൃഷ്ടിക്കില്ല.

ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളിലെ ജനങ്ങളെ ഉള്‍പ്പെടുത്തി ദി ലാന്‍സെറ്റ് നടത്തിയ പഠനത്തിലാണ് അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമാക്കിയത്. ദിവസത്തില്‍ 5 ഗ്രാമിലേറെ സോഡിയം കഴിക്കുന്നവരിലാണ് രക്തസമ്മര്‍ദം 2.86 എംഎംഎച്ച്ജി ഉയരുന്നത്.

5 ഗ്രാം സോഡിയം എന്നാല്‍ 12.5 ഗ്രാം ഉപ്പാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് ഈ അളവാണ്. ചൈനയിലാണ് ഉപ്പിന്റെ അളവ് വര്‍ദ്ധിച്ചത് മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, സിറോസിസ്, കിഡ്‌നി രോഗങ്ങള്‍ എന്നിവ അധികമായി സൃഷ്ടിക്കുന്നത്. സോയാ സോസാണ് ഇതിലെ വില്ലന്‍.

പാക്ക് ചെയ്തതും, ഫാസ്റ്റ് ഫുഡ് ഇനത്തിലും പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കി വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉപ്പിന്റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം.

 

Read more topics: salt ,health
English summary
salt affect health
topbanner

More News from this section

Subscribe by Email