Thursday October 18th, 2018 - 5:16:pm
topbanner
Breaking News

ദിവസവും കൃത്യസമയത്ത് ഉറങ്ങണം, ഉണരണം; ഇല്ലെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം

suji
ദിവസവും കൃത്യസമയത്ത് ഉറങ്ങണം, ഉണരണം; ഇല്ലെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം

ആരോഗ്യത്തിന് ഉറക്കം നിങ്ങള്‍ കരുതുന്നതിന് അപ്പുറം പ്രധാനമാണ്. കൃത്യസമയത്ത് ഉറങ്ങുകയും, ഉണരുകയും ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തോടൊപ്പം ചയാപചയങ്ങളെ കൃത്യമാക്കാനും സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. കൃത്യമായ താളമില്ലാതെയുള്ള ഉറക്കം ശീലമാക്കുന്നവര്‍ക്ക് ഭാരം കൂടും, രക്തസമ്മര്‍ദം ഏറും കൂടാതെ പ്രമേഹ സാധ്യതയും പത്ത് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതത്തിനും, സ്‌ട്രോക്കിനും സാധ്യതയുണ്ടെന്നും പഠനം സ്ഥിരീകരിക്കുന്നു.

കൃത്യമായ ഉറക്കമില്ലാത്തവരിലാണ് സമ്മര്‍ദവും, വിഷാദവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കണ്ടെത്തി. അതേസമയം ഉറക്കമില്ലായ്മയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് പഠനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡുര്‍ഹാം ഡ്യൂക് ഹെല്‍ത്ത് അസിസ്റ്റന്റ് പ്രൊഫസര്‍ ജെസീക്ക ലുന്‍സ്‌ഫോര്‍ഡ് അവെറി വ്യക്തമാക്കി. ആരോഗ്യസ്ഥിതി ഉറക്കത്തെ ബാധിക്കുന്നുണ്ടോയെന്നും കണ്ടെത്താനായിട്ടില്ല.

ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ചവര്‍ കൂടുതല്‍ മണിക്കൂറുകള്‍ ഉറങ്ങുന്നവരാണെന്ന് പഠനം കണ്ടെത്തി. അമിതവണ്ണമുള്ളവരാകട്ടെ രാത്രി വൈകിയും ഉണര്‍ന്നിരിക്കും. ഉറക്കം കൃത്യമല്ലാത്തവര്‍ പകല്‍ പാതി മയക്കത്തിലേക്ക് വീഴുന്നതിനാല്‍ ഇവരുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു.

 

English summary
regular bedtime may boost your heart metabolic health
topbanner

More News from this section

Subscribe by Email