topbanner
Thursday December 14th, 2017 - 10:39:pm
topbanner
topbanner

ചുണ്ടുകള്‍ ചുമന്ന് തുടുക്കാന്‍ അഞ്ച് വഴികള്‍

rajani v
ചുണ്ടുകള്‍ ചുമന്ന് തുടുക്കാന്‍ അഞ്ച് വഴികള്‍

ചുവന്ന ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്നമാണ് അതിനായി ഏത് പരീക്ഷണത്തിനും അവര്‍ തയാറാകും. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ട മറ്റൊന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍ ധാരാളമാണ്. അത്തരത്തില്‍ ചുമന്ന ചുണ്ടുകള്‍ സ്വന്തമാക്കാവുന്ന അഞ്ച് വഴികള്‍ നമ്മുക്ക് നോക്കാം. 

1 ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.

2 ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.

3 ബീറ്റ്റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

4 ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.

5 പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.

Read more topics: red, lips, five, ways
English summary
red lips five ways