Wednesday November 21st, 2018 - 6:24:pm
topbanner

ഗര്‍ഭിണികള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കരുത്

suji
 ഗര്‍ഭിണികള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കരുത്

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം നിറച്ച് കുടിക്കാന്‍ ഉപയോഗിക്കുന്നത് ഒരു സാധാരണ കാര്യമാണ്. ഈ ബോട്ടിലുകളില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തില്‍ ചേരുന്നതായുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ഇത്തരം പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും വെള്ളം കുടിച്ചാല്‍ അവരുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

ചെറിയ അളവില്‍ പോലും ബിസ്‌ഫെനോള്‍ എ ഗര്‍ഭകാലത്ത് അകത്ത് ചെന്നാല്‍ കുട്ടിയുടെ തലച്ചോറിന്റെ വികാസത്തെയാണ് ബാധിക്കുക. ഇത് കുട്ടികളില്‍ ഭാവിയിലെ പെരുമാറ്റത്തെയും മാറ്റിമറിക്കും. പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നും വെള്ളം കുടിക്കുന്ന ഗര്‍ഭിണികള്‍ക്ക് അമിത വണ്ണമുള്ള കുട്ടികള്‍ ജനിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന കെമിക്കലാണ് ബിപിഎ. ഇത് ശരീരത്തിലെ ഹോര്‍മോണുകളെ തന്നെ ബാധിക്കുന്നതായി അറിവുള്ളതാണ്. ദശകങ്ങളായി ഇതുസംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കെമിക്കല്‍ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് വ്യക്തമായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ബിപിഎ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗം.

 

Read more topics: pregnant women,plastic bottles
English summary
pregnant women should avoid drinking from plastic bottles
topbanner

More News from this section

Subscribe by Email