Sunday October 21st, 2018 - 4:32:pm
topbanner
Breaking News

അമിതവണ്ണമുള്ളവരെ ടൈപ്പ് 2 പ്രമേഹത്തില്‍ നിന്നും രക്ഷിക്കാന്‍ ഒമേഗ 3, 6

suji
അമിതവണ്ണമുള്ളവരെ ടൈപ്പ് 2 പ്രമേഹത്തില്‍ നിന്നും രക്ഷിക്കാന്‍ ഒമേഗ 3, 6

ടൈപ്പ് 2 ഡയബറ്റീസില്‍ നിന്നും അമിതവണ്ണമുള്ളവരെ സംരക്ഷിച്ച് നിര്‍ത്താന്‍ ഒമേഗാ 3, 6 സപ്ലിമെന്റുകള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. 12 ആഴ്ച മാത്രം സപ്ലിമെന്റുകള്‍ നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഗ്ലൂക്കോസ് ലെവല്‍ കുറയുന്നതിനൊപ്പം നിയന്ത്രണവിധേയമാകുന്നതായും കണ്ടെത്തി.

സാല്‍മണ്‍ മത്സ്യത്തില്‍ കണ്ടുവരുന്ന ഒമേഗ 3, നട്‌സില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 എന്നിവ പ്രോട്ടീന്‍ പുറത്തുവിടുന്ന ജീനുകളുടെ പ്രതികരണത്തെ സ്വാധീനിക്കുന്നു. ഇവ ഇന്‍സുലിന്‍ ഉത്പാദനത്തില്‍ പ്രതിഫലിക്കും.

ഇന്‍സുലിന്‍ കൃത്യമായി ഉത്പാദിപ്പിക്കുകയോ, നിര്‍മ്മിക്കാതെ ഇരിക്കുകയോ ചെയ്യുമ്പോഴാണ് ആളുകളില്‍ ടൈപ്പ് 2 ഡയബറ്റീസ് പ്രത്യക്ഷപ്പെടുന്നത്. ഇതിന് അമിതഭാരവുമായി ബന്ധമുണ്ട്. ഇത് നിയന്ത്രിച്ച് നിര്‍ത്താതിരുന്നാല്‍ കിഡ്‌നി രോഗങ്ങളും, അന്ധത പോലുള്ള അവസ്ഥകളിലേക്ക് എത്തിച്ചേരും.

 

English summary
omega 3 and 6 supplements may protect obese people from type 2 diabetes
topbanner

More News from this section

Subscribe by Email